തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ കേരളം കനത്ത ചൂടിന്റെ പിടിയില്‍. തൃശൂര്‍ ജില്ലയില്‍ രണ്ട് പേര്‍ക്ക് പൊള്ളലേറ്റു. ചെറുതുരുത്തിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെയാണ് തൊഴിലാളി അഞ്ചേരി മുല്ലശ്ശേരി പോളി(44), പൂത്തൂര്‍ എളംതുരുത്തി തറയില്‍ രമേശ് (43) എന്നിവര്‍ക്ക് പൊള്ളലേറ്റത്. ഇരുവരുടെയും പുറംഭാഗത്ത് കഴുത്തിന് താഴെയാണ് ചുട്ടുപൊള്ളിയിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ ഇവര്‍ ചികിത്സയിലാണ്. സൂര്യതാപത്തിന് സമാനമായാണ് പൊള്ളലേറ്റതെന്നാണ് സൂചന.
പ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പകല്‍ ചുട്ടുപൊള്ളുന്ന ചൂടും രാത്രിയില്‍ തണുപ്പുമായ കാലാവസ്ഥയാണ് സംസ്ഥാനത്തെ പല ജില്ലകളിലും അനുഭവപ്പെടുന്നത്. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ പല നദികളിലും വെള്ളം ക്രമാതീതമായി താഴ്ന്ന അവസ്ഥയാണ്. അതിനിടെയാണ് കൊടുംചൂടും.
Read Also: പ്രളയത്തിൽ വീടിനുള്ളിൽ അടിഞ്ഞു കൂടിയത് ലോഡ് കണക്കിന് മണ്ണും ചെളിയും
Post Your Comments