KeralaLatest News

വ്യാജപ്രചരണം; ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്‌തു

ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക്

തൃശൂര്‍: എലിപ്പനി പ്രതിരോധ മരുന്നുകൾക്കെതിരെ വ്യാജപ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിയെ അറസ്റ്റ് ചെയ്‌തു. എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഇയാൾ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയിരുന്നു. ഇയാള്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡിജിപി പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.

ALSO READ: വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിയ്‌ക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി

ക്രൈംബ്രാഞ്ചാണ് വടക്കുംചേരി അറസ്റ്റ് ചെയ്‌തത്‌. മുന്‍പും രോഗപ്രതിരോധ മരുന്നുകള്‍ക്കെതിരേ നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തി വിവാദത്തില്‍ ഉള്‍പ്പെട്ടയാളാണ് വടക്കുംചേരി. സമാനമായ കേസുകൾ ഇതിന് മുൻപും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button