തിരുവനന്തപുരം : ഒന്‍പത് ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ട് പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ബാര്‍കോഴ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി ആര്‍. സുകേശനെ തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളജിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനത്തേയ്ക്ക് മാറ്റി. കെവിന്‍ കൊലപാതക കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്പി വി.എം. മുഹമ്മദ് റഫീഖിനെ എറണാകുളത്തേക്കും മാറ്റി.
പുതുതായി ഐപിഎസ് ലഭിച്ച 12 പേര്‍ക്ക് നിയമനവും നല്‍കി. പി.സുനില്‍ബാബുവിനെ കോഴിക്കോട് സിബിസിഐഡിയില്‍ എസ്പിയാക്കി. ഡി.രാജന്‍ തിരുവനന്തപുരം എസ്പിസിഐഡി എസ്പിയാകും. വനിതാ ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍.നിശാന്തിനിക്ക് വനിതാ സെല്‍ എസ്പിയുടെ അധിക ചുമതല കൂടി നല്‍കി. ഇ.ഷെറിഫുദ്ദീനെ തിരുവനന്തപുരം വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോ(ഇന്റലിജന്‍സ്) എസ്പിയാക്കി.
അലക്‌സ് കെ ജോണിനെ കോസ്റ്റല്‍ സെക്യൂരിറ്റി അസിസ്റ്റന്റ് ഐജിയാക്കി. നവനീത് ശര്‍മയെ അഗളി എഎസ്പിയാക്കി. സുജിത് ദാസിനെ നെടുമങ്ങാട് എഎസ്പിയാക്കി. ജി ശ്രീധരനെ കൊല്ലം എസ്ബിസിഐഡി എസ്പിയാക്കി.
Post Your Comments