റിയാദ്: കടുത്ത വിമർശനങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശിയുടെ സാമ്പത്തിക പരിഷ്‌കരണങ്ങൾ ഫലം കാണുന്നു. പെട്രോളിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.05 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) ഗവര്‍ണര്‍ ഡോ. അഹ്മദ് അല്‍ഖുലൈഫി വ്യക്തമാക്കി.
സാമ്പത്തിക, ധന നേട്ടങ്ങളും കണക്കുകളും വ്യക്തമാക്കുന്ന സാമയുടെ 54ാമത് വാര്‍ഷിക റിപ്പോര്‍ട്ട് ഭരണാധികാരി സല്‍മാന്‍ രാജാവിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. പെട്രോളിയം മേഖലയിലെ മൊത്തം ആഭ്യന്തരോല്‍പാദനം 3.09 ശതമാനം കുറഞ്ഞതിന്റെ ഫലമായി മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ കഴിഞ്ഞ കൊല്ലം 0.86 ശതമാനം മാന്ദ്യം രേഖപ്പെടുത്തിയിരുന്നു.
ALSO READ: സിറിയയിലെ സൈനിക ഇടപെടലിനെ കുറിച്ച് സൗദി കിരീടാവകാശി
സൗദി സാമ്പത്തിക രംഗം ശക്തമായി തന്നെ തുടരുന്നുവെന്നാണ് സാമറുടെ റിപ്പോര്‍ട്ടില്‍ ഉടനീളം വ്യതമാക്കുന്നത് . പണലഭ്യതയില്‍ 0.2 ശതമാനം വര്‍ധനവുണ്ടായി. വാണിജ്യ ബാങ്കുകളിലെ ആകെ നിക്ഷേപം 2.2 ശതമാനം വര്‍ധിച്ച് രണ്ട് ട്രില്യണ്‍ റിയാലില്‍ അധികമായി ഉയര്‍ന്നു. ബാങ്കുകളുടെ മൂലധനവും കരുതല്‍ ധനശേഖരവും 6.3 ശതമാനം വര്‍ധിച്ച് 318 ബില്യണ്‍ റിയാലിലെത്തിയതായും ഡോ. അഹ്മദ് അല്‍ഖുലൈഫി പറഞ്ഞു. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന രാജ്യം അതില്‍ വന്‍ ഇടിവ് ഉണ്ടായതോടെ സാമ്പത്തികമായി കൂപ്പുകുത്താന്‍ തുടങ്ങിയതോടെയാണ് പുതിയ പദ്ധതികളുമായി രംഗത്തെത്തിയത്.
Post Your Comments