പനാജി: എണ്ണ തേച്ച് നഗ്നനായി സ്ത്രീകളുടെ കിടപ്പുമുറിയിൽ കടന്ന് അവരുടെ ഉറക്കം കണ്ടാസ്വദിക്കുകയും കൂടെ കിടന്നുറങ്ങുകയും ചെയ്യുന്ന കള്ളനെ തേടി പോലീസ്. പനാജിയിലെ ഡോണാ പോളാ നിവാസികളുടെ ഉറക്കമാണ് ഈ ഞരമ്പ് രോഗി കെടുത്തുന്നത്. രാത്രി ഉറങ്ങാന്‍ പോകുമ്പോള്‍ അപാര്‍ട്ട്മെന്റിലെ താമസക്കാര്‍ ഭദ്രമായി അടച്ചിട്ടിരുന്ന ജനലുകളും വാതിലുകളും രാവിലെ എഴുന്നേൽക്കുമ്പോൾ തുറന്ന് കിടക്കും. ഏകദേശം 3.30 നും 4.00 മണിക്കും ഇടയിലാണ് ഇയാൾ വീടുകളിൽ കയറുന്നത്.
Read also: പള്ളിയില്‍ കയറി മോഷണം നടത്തിയ ശേഷം പ്രാർത്ഥിക്കണേ എന്ന് കള്ളന്റെ അപേക്ഷ; ഒടുവിൽ നടന്നതിങ്ങനെ
ചില വീട്ടില്‍ നിന്ന് എണ്ണയുടെ പാക്കറ്റുകള്‍ ലഭിച്ചതായും തങ്ങളുടെ അടിവസ്ത്രങ്ങൾ നഷ്ടപ്പെട്ടതായും വീട്ടമ്മമാർ വ്യക്തമാക്കുന്നു. ഇയാൾ ആരെയെങ്കിലും ശാരീരികമായി ഉപദ്രവിച്ചതായി തെളിവുകളില്ല. സ്ത്രീകളുള്ള വീടുകളില്‍ മാത്രമാണ് ഈ വ്യക്തി അതിക്രമിച്ചു കയറുന്നത്. തങ്ങളുടെ സമീപത്ത് ഒരാള്‍ കിടക്കുന്നതായി ആദ്യം രണ്ട് സ്ത്രീകളാണ് പരാതി നൽകിയത്. തുടർന്ന് പരാതി നൽകിയത് മറ്റൊരു അപ്പാർട്മെന്റിൽ താമസിക്കുന്ന ദമ്പതികളാണ്. ഒരു തെളിവുകളും ലഭിച്ചിട്ടില്ലാത്തതിനാൽ പോലീസുകാർക്ക് ഇയാൾ ഒരു തലവേദനയായി മാറിയിരിക്കുകയാണ്.
Post Your Comments