KeralaLatest News

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നിരന്തര പീഡനം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ആറ് മാസങ്ങള്‍ക്ക് മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശിയായ പെൺകുട്ടിയെ നെല്ലിമൂട് സ്വദേശിയായ ബിജു തുടർച്ചയായി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ ബന്ധുക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടർന്നാണ് ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്‌തത്‌.

ALSO READ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ ഹോട്ടല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചു

ബിജു സ്‌കൂള്‍ കുട്ടികളെ പ്രണയം നടിച്ച്‌ വശീകരിച്ച്‌ ലോഡ്ജുകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഓട്ടോയിലും പീഡനത്തിന് ഇരയാക്കിയിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ആറ് മാസങ്ങള്‍ക്ക് മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ ഉടനെയാണ് വീണ്ടും മറ്റൊരു വിദ്യാര്‍ത്ഥിനിയെ ഇയാള്‍ പീഡിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button