Food & Cookery

സ്‌പെഷ്യല്‍ കോളിഫ്‌ളവര്‍ മസാല ട്രൈ ചെയ്യാം

രാവിലെ പ്രഭാതഭക്ഷണത്തിന് ദോശയ്ക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു നല്ല കറിയാണ് കോളിഫ്‌ളവര്‍ മസാല.

നമുക്ക് വീട്ടില്‍ തന്നെ പരീക്ഷിച്ചു നോക്കാന്‍ പറ്റുന്ന ഒരു വിഭവമാണ് കോളിഫ്‌ളവര്‍ മസാല. ഇത് തയാറാക്കാന്‍ അധികം സമയത്തിന്റെ ആവശ്യമില്ല. രാവിലെ പ്രഭാതഭക്ഷണത്തിന് ദോശയ്ക്കും ചപ്പാത്തിക്കുമൊപ്പം കഴിക്കാന്‍ പറ്റുന്ന ഒരു നല്ല കറിയാണ് കോളിഫ്‌ളവര്‍ മസാല. ഇത് തയാറാക്കുന്നത് എഹ്ങനെയെന്ന് നോക്കാം…..

Also Read : കുട്ടികള്‍ക്ക് കൊടുക്കാം സ്‌പെഷ്യല്‍ മുട്ട സിര്‍ക്ക

ചേരുവകള്‍

കോളിഫ്‌ളവര്‍- 1, വലിയ ഉള്ളി/ സവാള -2
തക്കാളി -2 ചെറുത്, വെളുത്തുള്ളി ഇഞ്ചി അരച്ചത് -അര ടീസ്പൂണ്‍
പച്ചമുളക് -2, ജീരകം – കാല്‍ ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി -അരടീസ്പൂണ്‍.
മുളകുപൊടി -കാല്‍ ടീസ്പൂണ്‍.
വെജിറ്റബിള്‍ മസാല -ഒരു ടീസ്പൂണ്‍.
മല്ലിയില കുറച്ച്.
പാചകയെണ്ണ, ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

കോളിഫ്‌ളവര്‍ ഇതളുകള്‍ വേര്‍തിരിച്ചെടുക്കുക. ചൂടുവെള്ളത്തിലിട്ട് വൃത്തിയാക്കിയെടുക്കുക. ഉള്ളി, തക്കാളി, പച്ചമുളക് എന്നിവ ചെറുതാക്കി മുറിച്ചുവയ്ക്കുക. ഒരു പാത്രത്തില്‍ പാചകയെണ്ണ ചൂടാക്കി, അതില്‍ ജീരകം ഇടുക. അതു മൊരിഞ്ഞാല്‍, ഉള്ളിയും, പച്ചമുളകും ഇട്ട് നന്നായി വഴറ്റി വേവിക്കുക. ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ചേര്‍ക്കുക. അതില്‍ തക്കാളി ഇടുക. അതും വഴറ്റി വെന്താല്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.അതിലേക്ക്, നന്നായി കഴുകിയെടുത്ത കോളിഫ്‌ളവര്‍ ഇതളുകള്‍ ഇട്ട് ഇളക്കുക. ഉപ്പിടുക. അത്യാവശ്യം വെള്ളമൊഴിച്ച് അടച്ചുവെച്ച് വേവിക്കുക. വെന്ത് വാങ്ങിവെച്ചാല്‍ അതില്‍ മല്ലിയില അരിഞ്ഞത് ഇടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button