ഭഗല്‍പൂര്‍• ബി.ജെ.പി യുവജന വിഭാഗം ജില്ലാ പ്രസിഡന്റിന് നേരെ അജ്ഞാതരായ അക്രമികള്‍ വെടിയുതിര്‍ത്തു. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയില്‍ ബരാരി പോലീസ് സ്റ്റേഷന് പരിധിയിലെ ഹൗസിംഗ് കോളനിയ്ക്ക് സമീപം വച്ചായിരുന്നു സംഭവം.
ഭാരതീയ ജനത യുവമോര്‍ച്ച (ബി.ജെ.വൈ.എം) ജില്ലാ പ്രസിഡന്റായ സുഗന്ധ് കുമാര്‍ ഝായെ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെടിയുര്തിര്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഉടന്‍തന്നെ ഝായെ ഭഗല്‍പൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
പഴയ ശത്രുതയാകം ആക്രമണത്തിന് പിന്നിലെ പ്രേരണയെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. അക്രമികള്‍ക്കായി പോലീസ് വ്യാപകമായ തെരച്ചില്‍ നടത്തിവരികയാണെന്നും പോലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments