വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന് നായരുടെയും ലെെലാ കുമാരിയുടെയും മകന് എന്‍. അനൂപാണ് വരന്. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച് ഒക്ടോബര്‍ 22നാണ് വിവാഹം. മിമിക്രി കലാകാരനും ഇന്റീരിയര്‍ ഡെക്കറേഷന് കോട്രാക്ടറുമാണ് അനൂപ്. കലാരംഗത്തും സംഗീത രംഗത്തും അറിവും പരിചയവുമുള്ള അനൂപിനെ വിജയലക്ഷ്മിക്കും ഏറെ ഇഷ്ടമാണ്.
ALSO READ: കേരളത്തിന് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നുള്ള സഹായം തുടരുന്നു
സെല്ലുലോയ്ഡ്’ എന്ന മലയാള സിനിമയിലെ ‘കാറ്റേ കാറ്റേ നീ പൂക്കാ മരത്തില്‍ പാട്ടും മൂളിവന്നു…’ എന്ന ഗാനത്തിലൂടെയാണ് മായാളികളുടെ മനസിലിടംപിടിച്ച ഗായികയാണ് വെെക്കം വിജയലക്ഷ്മി.ഈ ഗാനത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ ജൂറി പുരസ്കാരവും തൊട്ടടുത്ത വര്‍ഷം ‘ഒറ്റയ്ക്ക് പാടുന്ന…’ എന്ന ഗാനത്തിലൂടെ സംസ്ഥാന പുരസ്കാരവും വിജയലക്ഷ്മി സ്വന്തമാക്കിയിരുന്നു.
Post Your Comments