ദോഹ: വിദേശ തൊഴിലാളികള്‍ക്ക് ഏക്‌സിറ്റ് പെര്‍മിറ്റ് കൂടാതെ രാജ്യം വിടാമെന്ന് ഖത്തര്‍. വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് അവിടെനിന്നും തിരികെ പോകാന്‍ തൊഴിലുടമകള്‍ നല്‍കുന്ന അനുമതിയാണ് എക്‌സിറ്റ് പെര്‍മിര്‍മിറ്റ്. തൊഴിലാവകാശ സംഘടനകളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഇപ്പോള്‍ ഭേദഗതി ചെയ്ത് നടപ്പാക്കുന്നത്. ഭൂരിഭാഗം വിദേശ തൊഴിലാളികള്‍ക്കും നിയമ ഭേദഗതി സഹായകമാകുമെന്ന് തൊഴില്‍ മന്ത്രി ഈസ അല്‍ നുവെമി പറഞ്ഞു.
ഇതേ സമയം തൊഴിലുടമകള്‍ക്ക് ജോലിയുടെ സ്വഭാവം അനുസരിച്ച് വിശദീകരണം നല്‍കിയാല്‍ അഞ്ച് ശതമാനം തൊഴിലാളികളുടെ എക്‌സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്. ഖത്തര്‍ എടുത്ത പുതിയ തീരുമാനത്തെ അന്താര്ഷ്ട്ര തൊഴില്‍ സംഘടന (ഐ.എല്‍.ഒ ) സ്വാഗതം ചെയ്തു. കുടിയേറ്റക്കാര്‍ക്ക് ഈ നിയമം ഏറെ സഹായകമാകുമെന്നും സംഘടന വ്യക്തമാക്കി. എന്നാല്‍ തൊഴില്‍ മാറ്റം സംബന്ധിച്ച് തൊഴിലാളികള്‍ക്ക് ഉടമയുടെ അനുമതി വേണമെന്ന നിയമത്തില്‍ ഖത്തര്‍ മാറ്റം വരുത്തിയിട്ടില്ല.
ALSO READ:വിദേശികള്‍ അയക്കുന്ന പണത്തിന് നികുതി ഈടാക്കില്ലെന്ന് സൗദി ധനമന്ത്രാലയം
Post Your Comments