ന്യൂഡല്‍ഹി: മൂന്നര വയസുകാരിയെ സ്കൂളില്‍ വെച്ച് പീഡിപ്പിച്ചു. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവ് ഇതു സംബന്ധിച്ചു പോലീസില്‍ പരാതി നല്‍കിയത്. വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മുഖര്‍ജി നഗറിലെ സ്കൂളിലാണ് നാടിയനെ നടുക്കിയ സംഭവമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.
Also Read : രാഖി കെട്ടാനെത്തിയ 15കാരിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചു
അതേസമയം കുട്ടിയെ ആരാണു പീഡിപ്പിച്ചത് എന്ന് പോലീസിനു വ്യക്തതയില്ല. സംഭവത്തില്‍ അന്വേഷണം നടത്തുന്നുണ്ടെന്നും സ്കൂള്‍ അധികൃതരുടെയോ, കുടുംബാംഗത്തിന്റെയോ അയല്‍വാസിയുടെയോ പങ്കിനെ തള്ളിക്കളയുന്നില്ലെന്നും ഡിസിപി അസ്ലം ഖാന് പറഞ്ഞു. പോസ്കോ നിയമം അനുസരിച്ചാണു കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Post Your Comments