തൃശൂര്‍: ഡിവൈഎഫ്‌ഐ നേതാവ് ഹോസ്റ്റലില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കൂടുതൽ വെളിപ്പെടുത്തൽ. മെഡിക്കല്‍ പ്രവേശനത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയോട് ജീവന്‍ലാലാണ് തിരുവനന്തപുരത്തുള്ള കോച്ചിങ് സെന്ററിനെപ്പറ്റി പറയുന്നത്. എംഎല്‍എയുടെ പിഎയുടെ മകള്‍ അവിടെയാണ് പഠിക്കുന്നതെന്നും പ്രവേശനം അദ്ദേഹം ശരിയാക്കിത്തരുമെന്നുമായിരുന്നു വാഗ്ധാനം. ഏതോ കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ജീവന്‍ലാലിന് പോകേണ്ടതുണ്ടായിരുന്നു. അയാള്‍ക്കൊപ്പം ജൂലൈ ഒന്‍പതിന് തിരുവനന്തപുരത്തെത്തി.
ALSO READ: വനിതാ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച നേതാവ് മറ്റൊരു കേസിലും പ്രതി
എംഎല്‍എ ഹോസ്റ്റലിലാണ് തങ്ങിയത്. കാര്യങ്ങള്‍ ശരിയാക്കി പിറ്റേന്നുതന്നെ തിരിച്ചുപോരണമെന്നു കരുതിയെങ്കിലും ജീവന്‍ലാലിന് ഏതോ പേപ്പര്‍ ശരിയാക്കാനുണ്ടെന്നു പറഞ്ഞതിനാല്‍ ഒരു ദിവസം കൂടി നില്‍കേണ്ടിവന്നു. ആ രണ്ടുദിവസവും ഇയാളെക്കൊണ്ട് പ്രശ്‌നമുണ്ടായില്ല. എന്നാല്‍ തിരിച്ചുപോരുന്ന അന്നാണ് അയാളില്‍ നിന്ന് മോശം അനുഭവമുണ്ടായത്.
11ന് രാവിലെ തിരികെ പോകാന്‍ ബാഗെടുക്കുമ്ബോള്‍ അയാള്‍ മുറിയില്‍ കടന്നുവന്ന് ഉള്ളില്‍നിന്നു വാതില്‍ പൂട്ടി. കിടക്കയില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ഞാന്‍ ശബ്ദമുണ്ടാക്കി ഓടിമാറാന്‍ തുടങ്ങിയപ്പോള്‍ എന്റെ വായ് പൊത്തിപ്പിടിച്ചു. ഞാന്‍ ചെറുത്തുനിന്നതോടെ അയാള്‍ പിന്മാറി. മാപ്പുപറയാനും കരയാനും തുടങ്ങി. പെണ്‍കുട്ടി പറഞ്ഞു.
ജീവന്‍ലാലിന്റെ അടുത്ത ബന്ധുവും ഡി.വൈ.എഫ്.ഐ.യിലുണ്ട്. പുറത്തുപറഞ്ഞാല്‍ പാര്‍ട്ടിക്കു പ്രശ്‌നമാണെന്നായിരുന്നു അവരുടെയൊക്കെ അഭിപ്രായം. സി.പി.എം. കുടുംബം എന്ന നിലയില്‍ പാര്‍ട്ടിക്കുള്ളില്‍തന്നെ പ്രശ്‌നം പരിഹരിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. വിഷയം സൂചിപ്പിച്ച ആരോടോ ‘അവര്‍ രേഖാമൂലം പരാതിയൊന്നും തന്നിട്ടില്ലല്ലോ’ എന്ന് ജീവന്‍ലാലിന്റെ ബന്ധു പറഞ്ഞതായി അറിഞ്ഞു. അങ്ങനെയാണ് ലോക്കല്‍ കമ്മിറ്റിയില്‍ ഞങ്ങള്‍ രേഖാമൂലം പരാതി കൊടുത്തത്.
ഏരിയാ കമ്മിറ്റിയില്‍ നിന്ന് ജീവന്‍ലാലിനെ പുറത്താക്കിയെന്ന് പറഞ്ഞെങ്കിലും അയാള്‍ സജീവമായി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നത് കണ്ടാണ് നിയമപരമായി നീങ്ങാന്‍ തീരുമാനിക്കുന്നത്. പാര്‍ട്ടി കുടുംബമായിരുന്നിട്ടും ആരും സഹായിച്ചില്ലെന്നാണ് യുവതിയുടെ ആരോപണം.
Post Your Comments