Latest NewsInternational

ചൈനയ്ക്കും പാകിസ്ഥാനും വന്‍ തിരിച്ചടി : ഇനി ഇന്ത്യയ്ക്കു നേരെ തിരിയാന്‍ ചൈനയും പാകിസ്ഥാനും ഭയക്കും

ന്യൂഡല്‍ഹി: ചൈനയ്ക്കും പാകിസ്ഥാനും വന്‍ തിരിച്ചടിയായി അമേരിക്കയുടെ തീരുമാനം. ഇതോടെ ഇന്ത്യയ്ക്കു നേരെ ചൈനയ്‌ക്കോ പാകിസ്ഥാനോ ചെറുവിരല്‍ അനക്കാന്‍ പോലും സാധ്യമല്ലാതായി. ചൈന ഉള്‍പ്പെടെയുള്ള ശത്രുരാജ്യങ്ങളുടെ മുങ്ങിക്കപ്പലുകളെയും യുദ്ധകപ്പലുകളെയും കണ്ടെത്താന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് അമേരിക്കയുടെ അതീവരഹസ്യമായ സാങ്കേതിക സംവിധാനത്തിന്റെ പിന്തുണ. അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ക്ക് മാത്രം നല്‍കിവരുന്ന കമ്പയിന്‍ഡ് എന്റര്‍്‌പ്രൈസ് റീജിയണല്‍ ് ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് സിസ്റ്റം അഥവാ സെന്‍ട്രിക്‌സിന്റെ സഹായമാണ് ഇന്ത്യന് സേനയ്ക്ക് പ്രയോജനപ്പെടുത്താനാവുക.

ഇന്ത്യ-യുഎസ് ബന്ധം ശക്തമാക്കി ഇരുരാജ്യങ്ങളും ഒപ്പിട്ട തന്ത്രപ്രധാനമായ കോംകാസ കരാറിന്റെ ഭാഗമായാണ് സെന്‍ട്രിക്‌സിന്റെ സഹായം ഇന്ത്യയ്ക്ക് ലഭ്യമാവുക. അമേരിക്കയുടെ സൈനിക സഖ്യങ്ങളുമായുള്ള തന്ത്രപ്രധാന ആശയവിനിമയ സംവിധാനമാണ് സെന്ട്രിക്‌സ്.

read also : ഇന്ത്യ-പാക് പ്രശ്‌നം പരിഹരിയ്ക്കാന്‍ ചൈന

ഇതോടെ ചൈനയുടെയോ മറ്റ് രാജ്യങ്ങളുടെയോ മുങ്ങിക്കപ്പലിന്റേയോ യുദ്ധക്കപ്പലിന്റേയോ സാന്നിധ്യം അമേരിക്കന്‍ യുദ്ധക്കപ്പലോ വിമാനമോ കണ്ടെത്തിയാല്‍ ഉടന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലുകള്‍ക്കും യുദ്ധവിമാനങ്ങള്‍ക്കും ആ വിവരം ഉടനടി ലഭ്യമാവും. ചൈനീസ് നാവികസേനാ വാഹനങ്ങളുടെ സാന്നിധ്യവും വേഗതയും മാത്രമല്ല ആ വാഹനങ്ങളുടെ വീഡിയോ ദൃശ്യവും ഇന്ത്യന് സേനയ്ക്ക് ഇതുവഴി ലഭിക്കും. ഇതോടെ ചൈനയ്‌ക്കോ പാകിസ്ഥാനോ ഇന്ത്യയ്ക്കു നേരെ രഹസ്യആക്രമണം നടത്താന്‍ കഴിയില്ല എന്നതാണ് തന്ത്രപ്രധാനമായ കാര്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button