KeralaLatest News

ആംബുലൻസിന് തീപിടിച്ച് രോഗി മരിച്ചു

ആംബുലന്‍സ് ഓടിച്ചിരുന്ന ഡ്രൈവര്‍ സെയ്ഫുദ്ദീനെ(32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നഴ്‌സിനും പരിക്കേറ്റിട്ടുണ്ട്

അലപ്പുഴ: ആലപ്പുഴ ചമ്പക്കുളം ആശുപത്രിക്ക് സമീപത്ത് ആംബുലന്‍സിന് തീപിടിച്ചു. ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിലുണ്ടായിരുന്ന രോഗി പൊള്ളലേറ്റ് മരിച്ചു. മോഹനന്‍ നായരാണ് (65) മരിച്ചത്. ആംബുലന്‍സ് ഓടിച്ചിരുന്ന ഡ്രൈവര്‍ സെയ്ഫുദ്ദീനെ(32) പരിക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കൂടെയുണ്ടായിരുന്ന നഴ്‌സിനും പരിക്കേറ്റിട്ടുണ്ട്.

Also Read: യുഎഇയിൽ ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് അഞ്ച് വർഷം തടവ്

ആംബുലൻസിലെ ഒക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതൊണ് പ്രാഥമിക നിഗമനം. ആബുലന്‍സില്‍ തീ പടര്‍ന്ന് സമീപത്തെ കടയും മൂന്ന് ബൈക്കുകളും കത്തി നശിച്ചു.

shortlink

Post Your Comments


Back to top button