Latest NewsFood & Cookery

ഭക്ഷണം പാഴാക്കി കളയുന്നതില്‍ തെറ്റുണ്ടോ !!!! മാംസം ഭക്ഷിക്കുന്നത് പാപമാണോ !!!!!

എന്നാല്‍ ഭക്ഷണം വേസ്റ്റാക്കി കളയുന്നതില്‍ തെറ്റില്ലായെന്ന് ഒരു ആചാര്യന്‍ പറയുന്നത് നമ്മളേവരും ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്

വിട്ടില്‍ പ്രത്യേകിച്ച് അമ്മമാര്‍ എന്നും സങ്കടപ്പെടുന്നത് കാണാം.. ശോാാ….ഇത്രയും ചോറ് ചുമ്മാ പോയല്ലോ അല്ലെങ്കില്‍ വീട്ടില്‍ മക്കളോട് വഴക്കിടുന്നതും കാണാം എന്തീനാ നീ ഇത്രയും ആഹാരം വെറുതേ കളയുന്നത്. എത്രപേരാ പട്ടിണി കിടക്കുന്നതെന്ന് നിനക്കറിയാമോ എന്നൊക്കെ സ്ഥിരം പല്ലവിപോലെ നമ്മളടക്കം കേല്‍ക്കുന്ന പഴിയാണ് ഇതൊക്കെ…

എന്നാല്‍ ഭക്ഷണം വേസ്റ്റാക്കി കളയുന്നതില്‍ തെറ്റില്ലായെന്ന് ഒരു ആചാര്യന്‍ പറയുന്നത് നമ്മളേവരും ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്.

Also Read:യു.എ.ഇയില്‍ മൊബൈല്‍ സേവന കമ്പനി വഴി പുതിയ തട്ടിപ്പ് : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

മനുഷ്യന്‍ മാത്രമാണ് ഭക്ഷണം തയ്യാറാക്കി കഴിക്കാന്‍ ഏക കഴിവുള്ളത്. അപ്പോള്‍ മറ്റുളള ജീവജാലങ്ങള്‍ എല്ലാം നമ്മള്‍ മനുഷ്യരെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഉദാഹരണമായി കാക്ക , പൂച്ച , പട്ടി, ഉറുമ്പുകള്‍ ഇങ്ങനെയുളള ജീവജാലങ്ങള്‍ അവയും ഈശ്വരന്റെ സൃഷ്ടിയാണ്. അതുകൊണ്ട് അവയ്ക്ക് ആഹാരം നല്‍കേണ്ടത് നമ്മുടെ കടമയാണ്. നമ്മള്‍ വലിച്ചെറിയുന്ന വേസ്റ്റൊക്കെയാണ് ഇങ്ങനെയുളള ജീവജാലങ്ങള്‍ക്ക് ആഹാരമാകുന്നത്.അതുകൊണ്ട് വോസ്റ്റാക്കുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ ഒരിക്കലും പാഴായിപ്പോകുകയല്ല. അത് നമ്മളെപ്പോലെയുളള ഈശ്വരന്റെ സൃഷ്ടികള്‍ക്ക് ഭക്ഷണമാകുകയാണ്. അതുകൊണ്ട് ഭക്ഷണം വേസ്റ്റാക്കുന്നതില്‍ തെറ്റില്ലായെന്നാണ് ആചാര്യന്‍ അവകാശപ്പെടുന്നത്. ഇത് താന്‍ പറയുന്നതല്ലെന്നും ഭഗവദ്ഗീതയില്‍ നിന്നുളള വാക്കുകളാണെന്ന് ആചാര്യന്‍ പറയുന്നു

ഈ പ്രകൃതിയില്‍ എല്ലാ ജീവജാലങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.മനുഷ്യന് ജീവജാലങ്ങളേയും ജീവജാലങ്ങള്‍ക്ക് മനുഷ്യനെയും ആവശ്യമാണ്. അവരവരുടെ നിലനില്‍പ്പിന് ഈ പരസ്പര ചെയിന്‍ ബന്ധം ഒഴിച്ചുകൂടാനാവാത്തതാണെന്ന് ആചാര്യന്‍.

ഇതുമാത്രമല്ല മാംസം ഭക്ഷിക്കുന്നില്‍ തെറ്റുണ്ടോ എന്നതില്‍ നമ്മളില്‍ വൈരുധ്യങ്ങളായ അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് ഇന്ത്യ മഹാരാജ്യത്ത് ബീഫിനെ ചൊല്ലി എന്തെല്ലാം സംഭവവികാസങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പശുവിന്റെ പേരും പറഞ്ഞ് മനുഷ്യഹത്യ വരെ നടക്കുന്നു. ഈ സാഹചര്യത്തില്‍ ഈ ആചാര്യന്റെ വാക്കുകള്‍ നമ്മള്‍ ഒരു ചെവിയിലൂടെ കേട്ട് മറ്റൊരു ചെവിയിലൂടെ തള്ളിക്കളയാതെ വളരെ ഗൗരവമായി ചിന്തിക്കേണ്ട സംഗതിയാണ്. മനുഷ്യന്‍ ഏന്ത് ഭക്ഷിച്ചാലും കുഴപ്പമില്ല. ഈശ്വരന്‍ വയറ്റിലേയ്ക്കല്ല മനസിലേയ്ക്കാണ് നോക്കുന്നതെന്ന് ആദ്ദേഹം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button