ന്യൂ ഡൽഹി : മീശ നോവലിനെതിരായ ഹര്‍ജിയിൽ സുപ്രീംകോടതിയുടെ സുപ്രധാന വിധി ഇന്നറിയാം . നോവലിലെ ഒരു ഭാഗം സ്ത്രീകളെയും വിശ്വാസത്തെയും അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിക്കുക. നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ നോവൽ നിരോധിക്കാനാകില്ലെന്ന് കോടതി പരാമര്‍ശിച്ചിരുന്നു. പുസ്തകങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കില്ലെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്‍റെ ലംഘനമാകില്ലേ എന്നും കോടതി ചോദിച്ചിരുന്നു.
Also read : സംസ്ഥാനത്ത് ചിക്കന്‍ഗുനിയയും ഡെങ്കിയും മലേറിയയും പടര്‍ന്നു പിടിക്കാൻ സാധ്യത;അതീവ ജാഗ്രതാ നിർദേശം
Post Your Comments