Latest NewsKerala

ബിഷപ്പിന്റെ കാര്യത്തില്‍ ഇതുതന്നെയാണ് സഭ പറയുന്നത്; ശശിയുടെ കേസ് പാര്‍ട്ടി അന്വേഷിക്കുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോയ് മാത്യു

സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും

തിരുവനന്തപുരം: പി.കെ.ശശി എം.എല്‍.എയ്‌ക്കെതിരെ യുവതി നല്‍കിയ പരാതി സി.പി.എം അന്വേഷിക്കുമെന്ന നിലപാടിനെതിരെ വിമർശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളുമെന്നാണ് ഞങ്ങൾ ക്രിസ്ത്യാനികൾ പറയുന്നതെന്നും മറ്റു മതസ്ഥരുടെ കാര്യങ്ങള്‍ അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളുമെന്നും ജോയ് മാത്യു ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

Read also: ഷൊർണൂർ എം.എൽ.എ പി.കെ.ശശി രാജിവയ്ക്കണം – യുവമോർച്ച

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം;

ജീവിതം ഒരു കട്ടപ്പൊക
—————————–
ഇതുതന്നെയാണ് ഞങ്ങള്‍ ക്രിസ്‌ത്യാനികളും പറയുന്നത് ഞങ്ങളുടെ ബിഷപ്പിന്റെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും കാര്യം ഞങ്ങളുടെ സഭ നോക്കിക്കൊള്ളും. ഇനി മറ്റു മതസ്‌തരുടെ കാര്യം അവരുടെ ആള്‍ക്കാരും നോക്കിക്കൊള്ളും. സമുദായങ്ങളുടെ കാര്യം അതാത് സമുദായങ്ങള്‍ നോക്കിക്കൊള്ളും. പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും.

ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ. പൊലീസ്, വക്കീല്‍, ജൂഡിഷ്യറി ഇതിന് പുറമെ കേസുകള്‍ കെട്ടിക്കിടക്കുകയുമില്ല. ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുക? എന്റെ സംശയം അതല്ല. മേല്‍പ്പറഞ്ഞ സംഘ-സമുദായ-പാര്‍ട്ടി -മതത്തിലൊന്നും പെടാത്തവരുടെ കാര്യം? കട്ടപ്പൊക തന്നെ അല്ലെ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button