Food & Cookery

നാവില്‍ രുചിയൂറും ചിക്കന്‍ കിഴി

കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഇത്.

ഹോട്ടലില്‍ മാത്രമല്ല ഒന്നു ശ്രമിച്ചാല്‍ വീട്ടിലും ഉണ്ടാക്കാവുന്ന ഒന്നാണ് ചിക്കന്‍ കിഴി. ചിക്കന്‍ വച്ച് ഒരു കിഴി ഉണ്ടാക്കിയാലൊ, വാഴയിലയില്‍ പൊള്ളിക്കുന്ന പോലെ തന്നെയാണു ഇതും. കുട്ടികള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുന്ന ഒരു വിഭവമായിരിക്കും ഇത്. ചിക്കന്‍ കിഴി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

Also Read : നാവില്‍ രുചിയൂറും പനീര്‍ മഞ്ചൂരിയന്‍

ചേരുവകള്‍

ചിക്കന്‍ -500ഗ്രാം
സവാള -3
തക്കാളി -2
വറ്റല്‍ മുളക് -2
കുരുമുളക് ചതച്ചത്- 2 റ്റീസ്പൂണ്‍
കാശ്മീരി മുളക്‌പൊടി -1.5 റ്റീസ്പൂണ്‍
പച്ചമുളക് -2
ഇഞ്ചി – വെള്ളുതുള്ളി അരിഞത്-1 റ്റീസ്പൂണ്‍
മഞള്‍പൊടി -1/4 റ്റീസ്പൂണ്‍
മല്ലിപൊടി -1/2 റ്റീസ്പൂണ്‍
ഗരം മസാല -1/4 റ്റീസ്പൂണ്‍
കറിവേപ്പില -1 തണ്ട്
ഉപ്പ്,എണ്ണ , കടുക്- പാകത്തിനു
വാഴയില -2

തയാറാക്കുന്ന വിധം

ചിക്കന്‍ ചെറിയ കഷണങ്ങളാക്കി കുറച്ച് ഉപ്പ്, 2 നുള്ള് മഞള്‍പൊടി, 1/2 റ്റീസ്പൂണ്‍ മുളക്‌പൊടി ഇവ പുരട്ടി ചിക്കന്‍ 20 മിനുറ്റ് മാറ്റി വക്കുക. സവാള,തക്കാളി, പച്ചമുളക് ഇവ ചെറുതായി അരിഞ്ഞ് വക്കുക.

പാനില്‍ പാകത്തിനു എണ്ണ ചൂടാക്കി കടുക്, കറിവേപ്പില,വറ്റല്‍ മുളക് ഇവ ചേര്‍ത്ത് മൂപ്പിച്ച് സവാള ,പച്ചമുളക് ഇവ ചേര്‍ത്ത് വഴറ്റുക. സവാള ചെറുതായി നിറം മാറി വരുമ്പോള്‍ ,ഇഞ്ചി വെള്ളുതുള്ളി അരിഞത് ചേര്‍ത് ,വഴറ്റുക.സവാള നല്ല ഗോള്‍ഡന്‍ നിറം ആയി കഴിയുമ്പോള്‍ തക്കാളി ചേര്‍ത്ത് വഴറ്റുക.

തക്കാളി നന്നായി ഉടഞ്ഞ് വരുമ്പോള്‍ പാകത്തിനു ഉപ്പ്, മഞള്‍പൊടി,മുളക്‌പൊടി,മല്ലിപൊടി,കുരുമുളക് ചതച്ചത്,ഗരം മസാല ഇവ ചേര്‍ത് നന്നായി പച്ചമണം മാറി ,നിറവും നന്നായി മാറി വരുന്ന വരെ വഴറ്റുക. നന്നായി വഴന്റ് എണ്ണ തെളിയുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യാം. 2 വാഴയില ,കുറച്ച് വലുതും ,കീറാത്തതും എടുക്കുക. കഴുകി വൃത്തിയാക്കി തീയി പിടിച്ച് ചെറുതായി വാട്ടി എടുക്കുക.

ഇനി ആ ഇലകളില്‍ ഒരോന്നിലായി ആദ്യം ഉണ്ടാക്കിയ കുറച്ച് മസാല നിരത്തുക,അതിന്റെ മേലെ പകുതി ചിക്കന്‍ പീസ് നിരത്തുക,അതിന്റെ മേലെ കുറച്ച് മസാല കൂടെ നിരത്തുക.ഇനി ആ ഇല ഒരു കിഴി പോലെ ആക്കി വാഴനാരു ഉണ്ടെങ്കില്‍ അത് ഉപയോഗിച്ച് തന്നെ കിഴി കെട്ടുക.

ഇല്ലെങ്കില്‍ നൂല്‍ ഉപയോഗിച്ച് കെട്ടാം.മറ്റെ ഇലയും ഇതു പൊലെ ചെയ്ത് എടുക്കുക. ഇനി 2 രീതിയില്‍ ചെയ്യാം.ഒന്നില്ലെങ്കില്‍ അപ്പചെമ്പില്‍ വച്ച് 30-35 മിനുറ്റ് വേവിച്ച് എടുക്കാം.അല്ലെങ്കില്‍ പാനില്‍ അടച്ച് വച്ച് തിരിച്ചും മറിച്ചും ഇട്ട് 30-35 മിനുറ്റ് വേവിച്ച് എടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button