Latest NewsKollywood

പ്രമുഖ നടന്‍ സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍

സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് പോലീസിന് മൊഴി നല്‍കി

ചെന്നൈ:  പ്രമുഖ നടന്‍ സിദ്ധാര്‍ഥിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. തമിഴ് പുതുമുഖ നടന്‍ സിദ്ധാര്‍ഥ് ഗോപിനാഥിന്റെ ഭാര്യ സ്മൃജയെയാണ് ചെന്നൈയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സിദ്ധാര്‍ഥിനെ പൊലീസ് ചോദ്യം ചെയ്തു. സംഭവ ദിവസം കുടുംബ പ്രശ്‌നങ്ങളെച്ചൊല്ലി ഭാര്യയുമായി വഴക്കുണ്ടായതായി സിദ്ധാര്‍ഥ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Siddharth Gopinath

വഴക്കിനിടെ സ്മൃജ കിടപ്പു മുറിയില്‍ കയറി കതകടച്ചതായും, പിറ്റേന്നു രാവിലെ ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്നു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നെന്നും സിദ്ധാര്‍ഥ് പറഞ്ഞു. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

Also Read : ബഹ്റൈനില്‍ രണ്ട് മലയാളി ഡോക്ടര്‍മാര്‍ ഫ്ളാറ്റിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍

സംഭവത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും ഇവരുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. സിദ്ധാര്‍ഥ് ഗോപിനാഥിനേയും പോലീസ് ചോദ്യം ചെയ്തതാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button