MollywoodLatest NewsCinemaNewsEntertainment

തടിയെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങളിൽ താൻ അഭിനയിക്കില്ലെന്ന് ശേഖർ മേനോൻ

ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലുടെ സിനിമാലോകത്തേക്ക് എത്തിയ ആളാണ് ശേഖർ മേനോൻ

തടി ഉള്ളവരെ മോശമാക്കി കാണിക്കുന്ന ചിത്രങ്ങളിൽ സഹകരിക്കാൻ തനിക്ക് കഴിയില്ലെന്ന് ഡാ തടിയാ ഫെയിം ശേഖർ മേനോൻ. ആഷിഖ് അബു സംവിധാനം ചെയ്ത ഡാ തടിയാ എന്ന ചിത്രത്തിലുടെ സിനിമാലോകത്തേക്ക് എത്തിയ ആളാണ് ശേഖർ മേനോൻ. ഒരു അഭിമുഖത്തിലാണ് ശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. 2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രം ആണ് അവസാനമായി അദ്ദേഹം അഭിനയിച്ചത്.

താൻ മനഃപൂർവം സിനിമയിൽ നിന്നുമൊഴിഞ്ഞു മാറി നിൽക്കുയാണ്. തനിക്ക് വരുന്ന തിരക്കഥകൾ ഒക്കെ തടി ഉള്ളവരെ കളിയാക്കുന്നവയാണ്. തടിയെ ചൂഷണം ചെയ്യുന്നവരോടൊപ്പം അഭിനയിക്കാൻ താല്പര്യമില്ല. തന്നെ മനുഷ്യനായി കാണുന്നവർക്ക് ഒപ്പം മാത്രമേ സഹകരിക്കാൻ കഴിയു എന്നാണ് അദ്ദേഹം പറയുന്നത്.

തന്റെ വിവാഹത്തെ കുറിച്ചും അദ്ദേഹം പറയുന്നു. വിവാഹത്തെകുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ഭക്ഷണവും സംഗീതവും ആയിരുന്നു എല്ലാം. ഞാന്‍ എന്റെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കുമ്പോള്‍ അവിചാരിതമായി മായയെ കണ്ടു, പരസ്പരം ഇഷ്ടത്തിലായി, വിവാഹം ചെയ്തു എന്നും ശേഖർ പറയുന്നു.

shortlink

Post Your Comments


Back to top button