സിനിമയില്‍ ഇപ്പോള്‍ താരപുത്രിമാരുടെ അരങ്ങേറ്റകാലമാണ്. അകാലത്തില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി, സെയിഫ് അലി ഖാന്റെ മകള്‍ സാറ തുടങ്ങിയവര്‍ പുതിയ ചുവടുവയ്പ്പിനു ഒരുങ്ങിക്കഴിഞ്ഞു. ആദ്യ ചിത്രം റിലീസാകുന്നതിനു മുന്‍പേ വിവാദങ്ങളില്‍ ഇടം നേടിയ താര പുത്രിയാണ് സാറ. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ആക്രമണത്തിനു ഇരയാകുകയാണ് താരം. സംഭവം ഇങ്ങനെ… പുതിയ ചിത്രം റിലീസാകുന്നതിനു മുന്നോടിയായി സാറ നടത്തിയ ക്ഷേത്ര ദര്‍ശനമാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
അമ്മ അമൃത സിങ്ങിനും സഹോദരന്‍ ഇബ്രാഹിം അലി ഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം സാറ ദര്‍ശനം നടത്തിയിരുന്നു. തങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനെതിരെ സാറ ദേഷ്യപ്പെടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം. മുസ്ലിമായ, മുസ്ലിം പേര് കൂടെ കൊണ്ട് നടക്കുന്ന സാറ ക്ഷേത്രത്തില്‍ പ്രവേശിച്ചത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നാണ് ചിലരുടെ വിമര്‍ശനം.
Post Your Comments