CinemaLatest NewsNewsEntertainment

“സെറ്റിൽ നേരത്തെ വരാം പക്ഷെ ആറ് മണിക്ക് ശേഷം അഭിനയിക്കാൻ പറ്റില്ല” നിർമ്മാതാക്കൾക്ക് തലവേദന സൃഷ്ട്ടിക്കുന്ന താരങ്ങൾ

സിനിമ താരങ്ങൾ പലവിധം ആണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും തലവേദന സൃഷ്ട്ടിക്കുന്നത്

സിനിമ താരങ്ങൾ പലവിധം ആണ് സംവിധായകർക്കും നിർമ്മാതാക്കൾക്കും തലവേദന സൃഷ്ട്ടിക്കുന്നത്. സെറ്റിൽ സമയത് വരാതെയും മറ്റുമായിരുന്നു മുൻപൊക്കെ അത്. നല്ല നടിമാർ ആയതുകൊണ്ടും കഥാപാത്രം അവരുടെ കയ്യിൽ ഭദ്രം ആയതുകൊണ്ടും പലരും ഇതൊക്കെ സഹിക്കുമായിരുന്നു. പക്ഷെ ഇപ്പോഴത്തെ നടിമാർ അങ്ങനെ അല്ല. അവർ കൃത്യസമയത്തു തന്നെ സെറ്റിൽ എത്തും പക്ഷെ അവർക്ക് 6 മണിക്ക് ശേഷം അഭിനയിക്കാൻ ബുദ്ധിമുട്ട് ആണ്. കാരണം മറ്റൊന്നുമല്ല അഭിനയിക്കാൻ ഉള്ള മൂഡ് പോകുമത്രേ. 6 മുതൽ 7 വരെ കിട്ടുന്ന ഒരു പ്രത്യേക തരം വെളിച്ചത്തിൽ ഷൂട്ട് വേഗം നടക്കും. നടിമാർ ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നത് കാരണം നഷ്ടം വരുന്നത് നിർമ്മാതാവിനും ആണ്.

ഓവിയ, ലക്ഷ്മിമേനോന്‍, സോണിയ അഗര്‍വാള്‍ എന്നിവരോട് ആറ് മണിക്ക് ശേഷം ചിത്രീകരണമുണ്ടെന്ന് പറഞ്ഞാല്‍ മുഖംകറുക്കും. അതുകാരണം പലരും ഇവരെ നിര്ബന്ധിക്കാറില്ല. ഇവരൊക്കെ കൃത്യസമയത്ത് സെറ്റിൽ എത്തും എന്നതും മറ്റൊരു പ്രത്യേകതയാണ്.പുതുമുഖനടിമാരില്‍ പലരും കരാറില്‍ ഒപ്പിടുമ്പോൾ തന്നെ വൈകുന്നേരം ആറ് മണിക്ക് ശേഷം ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടാണെന്ന് അറിയിക്കും.

ചില നടന്മാരുടെ കാര്യം പറയുകയേ വേണ്ട. തമിഴ് താരം വടിവേലു 5 മണിക്ക് ശേഷം അഭിനയിക്കില്ല. വാങ്ങുന്നതോ ദിവസം 5 ലക്ഷം ആണ്. അത് ഷൂട്ട് ദിവസം വൈകുനേരം തന്നെ കിട്ടണം അല്ലെങ്കിൽ കളി മാറും. പക്ഷെ നായകനടന്മാർ പലരും കൃത്യസമയത്തു എത്തുകയും എത്ര രാത്രിവരെ വേണോ നിൽക്കുകയും ചെയ്യുന്നവർ ആണ്.

shortlink

Post Your Comments


Back to top button