ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാനെ കോണ്ഗ്സ്സിലേയ്ക്ക് ക്ഷണിച്ച് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തേ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവായ ബാബുലാല്‍ ഗൗര്‍ കമല്‍ നാഥിനെ പുകഴ്ത്തി സംസാരിച്ചിരുന്നു. കമല്‍ നാഥിന്റെ മണ്ഡലമായ ചിന്വാഡയില് അദ്ദേഹം നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചായിരുന്നു ഗൗര്‍ പറഞ്ഞത്.
ഗൗര്‍ വളരെ നല്ല മനുഷ്യനാണെന്നും നഗരവികസന മന്ത്രിയായിരുന്നു അദ്ദേഹത്തിന് ഇതിനെ കുറിച്ചെല്ലാം നല്ല അറിവുണ്ടാകുമെന്നമാണ് ബാബുലാല്‍ അതിനു മറുപടി പറഞ്ഞത്. 4510 കോടി രൂപ താന്‍ മധ്യപ്രദേശിനായി ചെലവഴിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ :‘പാർട്ടിയിലുള്ളത് ക്രിമിനലുകൾ’ :മുതിർന്ന സിപിഎം നേതാവ് ബിജെപിയിലേക്ക്
ഇതിനെ തുടര്‍ന്ന് ബാബുലാല്‍ ഗൗറിനെ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് കമല്‍ രസകരമായ മറുപടി പറഞ്ഞത്. എന്തിന് ഗൗറിനെ മാത്രമാക്കുന്നു ശിവരാജ് സിംഗിനേയും താന്‍ പാര്‍ട്ടിയിലേയ്ക്ക് ക്ഷണിക്കുന്നു എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
Post Your Comments