Latest NewsIndia

പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം കരകയറിയതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയഭീഷണി

നിരവധി പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്

ന്യൂഡൽഹി: പ്രളയത്തിന്റെ ആഘാതത്തിൽ നിന്ന് കേരളം മുക്തമാകുന്നതിന് പിന്നാലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയഭീഷണി. ഇന്ത്യ ചൈന അതിര്‍ത്തിയിലൂടെ ഒഴുകുന്ന ബ്രഹ്മപുത്രനദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ അസ്സം, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അരുണാചല്‍ പ്രദേശ്, അസ്സം എന്നീ സംസ്ഥാനങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നിരവധി പേരെ ഇവിടെ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.

Read also: പ്രളയമേഖലയിലെ കുട്ടികള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാതിരിക്കാന്‍ ടെട്രാ പാലുമായി ക്ഷീരവകുപ്പ്

ഇന്ത്യന്‍ സൈന്യത്തിന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. ആള്‍ ഇന്ത്യ റേഡിയോയുടെ കണക്കുകള്‍ പ്രകാരം അസ്സമിലെ ഗൊലഘട്ട്, ധെമാജിജില്ലകളില്‍ മാത്രം ഏകദേശം 15000ത്തോളം ആളുകളെയാണ് പ്രളയം ബാധിക്കുന്നത്. അതേസമയം നാഗാലാന്‍റിലാണ് പ്രളയം ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്കാണ് ഇവിടെ വീട് നഷ്ടമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button