സിനിമയിലെ മൗഗ്ലിയെ പോലെ യഥാർത്ഥ ജീവിതത്തിൽ മൗഗ്ലി പെൺകുട്ടിയായ ടിപ്പിയെ നിങ്ങൾ ഓർക്കുന്നില്ലേ?
പത്താം വയസ്സ് വരെ നമീബിയയിലാണ് ടിപ്പി ദേഗ്രി താമസിച്ചിരുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ ആഫ്രിക്കൻ മൃഗങ്ങൾ ആയിരുന്നു ടിപ്പിയുടെ കൂട്ടുകാർ. മൃഗങ്ങളുമായ് സംസാരിക്കാൻ കഴിവുണ്ടെന്നാണ് ടിപ്പി വിശ്വസിച്ചിരുന്നത്. കാട്ടിലെ മൃഗങ്ങൾ എല്ലാം അവൾക്കു സഹോദരങ്ങളെ പോലെയായിരുന്നു. ആനകളും പുള്ളിപ്പുലികളും മുതലകളും സിംഹങ്ങളും ജിറാഫുകളും ടിപ്പിയോടൊപ്പം അവളുടെ കുസൃതികളിൽ പങ്കാളികളായി.
കലഹാരിയിലെ ബുഷ്മാൻ ഹിംബ എന്നെ ഗോത്രവർഗക്കാരോടൊപ്പം വളർന്നതിനാൽ അവരുടെ ഭാഷ സംസാരിക്കാനും വേരുകളും ഫലങ്ങളും ഭക്ഷിച്ച് ജീവിക്കാനും അവർ അവളെ പഠിപ്പിച്ചു. അലൈൻ ദേഗ്രിയും, സിൽവി റോബർട്ടുമാണ് ടിപ്പിയുടെ നമീബിയയിലെ സ്വാഭാവിക ജീവിത ചിത്രങ്ങൾ പകർത്തിയത്.
Also Read : പെയിന്റിങ്ങ് ചെയ്യുന്ന പാണ്ടയെ കണ്ടിട്ടുണ്ടോ? ( വീഡിയോ കാണാം)
1998-ൽ “ടിപ്പി ഓഫ് ആഫ്രിക്ക” എന്ന പേരിൽ ടിപ്പിയുടെ മാതാപിതാക്കൾ ചിത്രങ്ങൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചു. ഭീമൻ ആനയുടെ പുറത്തിരുന്നുള്ള ചിത്രങ്ങളും പുള്ളിപ്പുലികളും പാമ്പുകളും മറ്റ് വിചിത്രമായ ആഫ്രിക്കൻ വന്യമൃഗങ്ങളുമൊപ്പം കളിക്കുന്ന ടിപ്പിയുടെ ചിത്രങ്ങളും തികച്ചും അവിശ്വസനീയമാണ്.
ഇപ്പോൾ ടിപ്പിക്ക് 28 വയസ്സാണ് പ്രായം. ഫ്രാൻസിൽ നിന്ന് സിനിമ, ഓഡിയോ വിഷ്വലുകൾ പഠിച്ചതിന് ശേഷം പാരീസിൽ താമസമാക്കിയിരിക്കുകയാണ് ടിപ്പി. ഫിക്‌മ ഫെസ്റ്റിവലിന്റെ കുട്ടികളുടെ വിഭാഗം എൽ പെറ്റിറ് ഫിക്‌മയുടെ സംവിധായികയാണ്.
ഡിസ്കവറി ചാനലിന് വേണ്ടി 6 വന്യജീവി ഡോക്യുമെന്ററികൾ ടിപ്പി ചെയ്തിട്ടുണ്ട്. നമീബിയയും ആഫ്രിക്കയുടെ മറ്റ് ഭാഗങ്ങളും സഞ്ചരിച്ചാണ് ടിപ്പി ഈ ഡോക്യുമെന്ററികൾ ചെയ്തത്. ‘എറൗണ്ട് ദി വേൾഡ് വിത്ത് ടിപ്പി’ എന്ന പരിപാടിയുടെ അവതാരികയുമായിരുന്നു ടിപ്പി.
Post Your Comments