Latest NewsInternational

പെയിന്റിങ്ങ് ചെയ്യുന്ന പാണ്ടയെ കണ്ടിട്ടുണ്ടോ? ( വീഡിയോ കാണാം)

ഏറെ അല്‍ഭുതത്തോടെയാണ് ഏവരും യങ് പാണ്ടയുടെ ചിത്രരചന നോക്കിനിൽക്കുന്നത്

കുട്ടികൾക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഓമനത്തമുണര്‍ത്തുന്ന ജന്മനാ ദൈവം സൗന്ദര്യം ആവുവോളം നല്‍കിയ ജീവിയാണ് പാണ്ടകള്‍. ഒപ്പം ഇത്രയും ഓമനത്തമുള്ള പാണ്ടകള്‍ ബ്രഷ് കൈയ്യില്‍പ്പിടിച്ച് പെയിന്റിങ്ങ് കൂടി ചെയ്താലോ. ഹോ ! ആ കാഴ്ച നമ്മളില്‍ എന്ത് സന്തോഷമാകും ജനിപ്പിക്കുക.  ഓസ്ട്രിയായിലെ വിയന്നയിലുള്ള റ്റിയര്‍ഗാര്‍റ്റന്‍ സ്‌കൂണ്‍ബ്രണ്‍ മൃഗശാലയിലെ യങ്ങ് യങ്ങ് എന്ന സുന്ദരി പാണ്ടയാണ് പെയിന്റിങ്ങ് ചെയ്ത് നമ്മളേവരേയും വിസ്മയചിത്തരാക്കുന്നത്. 18 വയസുളള യങ്ങ് യങ്ങ് പാണ്ടക്കുട്ടിക്ക് 5 കുട്ടികളുണ്ട്. കൂട്ടില്‍ക്കിടക്കുന്ന ഇവളുടെ കൈയ്യില്‍ വലിയൊരു ബ്രഷ് നല്‍കിയാല്‍ യങ്ങ് യാങ്ങ് ആ ബ്രഷ് അവളുടെ സ്വന്തം കൈകൊണ്ട് സന്തോഷപൂര്‍വ്വം വാങ്ങി മുന്നിലേയ്ക്ക് നീട്ടിയ വെളുത്ത പേപ്പറില്‍ കറുത്ത പെയിന്റ് കൊണ്ട് പെയിന്റിങ്ങ് ചെയ്യാന്‍ തുടങ്ങും.
ഏറെ അല്‍ഭുതത്തോടെയാണ് ഏവരും യങ് പാണ്ടയുടെ ചിത്രരചന നോക്കിനിൽക്കുന്നത്

ഇവള്‍, യങ്ങ് യാങ്ങ് എന്ന പാണ്ട ചെയ്യുന്ന പെയിന്റിങ്ങുകള്‍ കണ്ടാല്‍ ശരിക്കും നമ്മള്‍ ചെറുപ്പത്തില്‍ പെയിന്റിങ്ങ് ക്ലാസ്ലില്‍പ്പോയി പെയിന്റിങ്ങ് ചെയ്ത കണക്ക് വെളുത്ത പേപ്പറില്‍ കറുത്ത മഷികൊണ്ട് അങ്ങോട്ടുമിങ്ങോട്ടും കോറിയും വരച്ച് ക്രമമല്ലാത്ത രീതിയിലാണ് പാണ്ടക്കുട്ടിയുടെ വാസനപരമായ പെയിന്റിങ്ങുകള്‍.

എന്നാല്‍ ഇവളുടെ പെയിന്റിങ്ങിനെ നിങ്ങള്‍ അത്രയ്ക്ക് കൊച്ചാക്കുകയൊന്നും വേണ്ട. ഇവള്‍ ചെയ്ത ഒരു പെയിന്റിങ്ങിന്റെ വില 490 യൂറോയാണ് അതായത് കേവലം ഈ പാണ്ടക്കുട്ടിയുടെ സൃഷ്ടിക്ക് ഓണ്‍ലൈന്‍ വഴി ആളുകള്‍ നല്‍കുന്ന പ്രതിഫലം ഏകദേശം 40,000 രൂപയാണ്. ഇതുപോലെ 100 കണക്കിന് യാങ്ങ് പാണ്ടയുടെ പെയിന്റിങ്ങാണ് മ്യൂസിയം ഓണ്‍ലൈനില്‍ വിററഴിച്ചിരിക്കുന്നത്. റിയര്‍ഗാര്‍റ്റന്‍ സ്‌കൂണ്‍ബ്രണ്‍ മൃഗശാലയിലെ പാണ്ടകളുടെ ചിത്രങ്ങളും ചരിത്രവും സംബന്ധമായി പ്രത്യേകിച്ച് യങ്ങ് യാങ്ങ് പാണ്ടയെക്കുറിച്ച് ജര്‍മ്മനിലും ഇംഗ്ലീഷിലും ഒരു പുസ്തകം തയ്യാറാക്കുവാന്‍ ഈ പണം ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button