കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ മലയാളി മോഷ്ടാക്കളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് അക്രമികളുടെ വെടിയേറ്റു മരിച്ചത്. കോട്ടയം കാഞ്ഞിരപ്പള്ളി പഴയിടം വലിയവീട്ടില്‍ പരേതനായ ചാണ്ടിക്കുഞ്ഞിന്റെ മകന് ജിജന് അലക്സാ(55) ണ് മരിച്ചത്.
വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയില്‍ പ്രാദേശിക സമയം 7.30-നാണ് ജിജന് അക്രമികളുടെ വെടിയേറ്റത്. ഇവിടുത്തെ സൂപ്പര്‍മാര്‍ക്കറ്റിലെ കാഷ്യറായിരുന്ന ജിജന്, കാഷ് കൗണ്ടറില്‍ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ അക്രമികളുടെ വെടിയേല്‍ക്കുകയായിരുന്നു. മോഷണശ്രമമാണ് കൊലയ്ക്കു കാരണമെന്നു കരുതുന്നു. ജിജന്റെ ബന്ധുക്കള്‍ ദക്ഷിണാഫ്രിക്കയിലുണ്ട്. ഇവരാണ് നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിച്ചത്.
Post Your Comments