ഹിന്ദി സിനിമകളിൽ വര്ഷങ്ങളായി നിലനിന്നിരുന്ന ചട്ടക്കൂടുകൾ തകർത്ത് വന്ന സംവിധായകൻ ആണ് അനുരാഗ് കശ്യപ്. എന്നും ഒരു റിബൽ ആയി തുടർന്ന കശ്യപിന്റെ ചിത്രങ്ങൾ സിനിമാമോഹികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഇപ്പോൾ നയൻതാര നായികയായ ഇമൈക്കു നൊടികൾ എന്ന ചിത്രത്തിൽ എല്ലാരേയും ഞെട്ടിക്കുന്ന വില്ലൻ വേഷം ചെയ്തിരിക്കുകയാണ് അനുരാഗ് കശ്യപ്. തമിഴ് നടന്മാരായ വിജയ് സേതുപതിയെയും ധനുഷിനെയും തന്റെ സിനിമകളിൽ ഉൾപ്പെടുത്തണം എന്നാണ് തന്റെ വലിയ ഒരു ആഗ്രഹം എന്ന് ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി.
“ധനുഷ് തമിഴിലെ മികച്ച നടന്മാരിൽ ഒരാൾ ആണ്. രഞ്ജന എന്ന ഹിന്ദി ചിത്രം ഹിറ്റ് ആയപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. വിജയ് സേതുപതിയും വളരെ മികച്ച നടൻ ആണ്. അദ്ദേഹത്തെ ഞാൻ ഒരു സിനിമക്ക് വേണ്ടി സന്ദർശിക്കുകയും അദ്ദേഹം ഡേറ്റ് തരുകയും ചെയ്തിരുന്നു. പക്ഷെ സമയത് ഞങ്ങൾക്ക് ഫണ്ട് റെഡി ആകാൻ കഴിയാത്തത് മൂലം അദ്ദേഹത്തിന്റെ ഡേറ്റ് നഷ്ടമായി. ധനുഷുമായി ഒരു സിനിമ ഉടനെ ഉണ്ട് . വിജയ് സേതുപതിയുമായി തീർച്ചയായും സിനിമ ചെയ്യും.” അദ്ദേഹം പറഞ്ഞു.
Post Your Comments