ന്യൂയോര്‍ക്ക്: യു.എസില്‍ ഡോക്ടര്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഇന്ത്യന്‍ വംശജയായ ഡോക്ടര്‍ക്കാണ് യുഎസ് കോടതി അഞ്ച് വര്‍ഷത്തെ തടവിന് വിധിച്ചത് . കാലിഫോര്‍ണിയയില്‍ താമസമാക്കിയ വിലാസിനി ഗണേഷ്(47) എന്ന ഡോക്ടര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്.
Read Also : ഇന്ത്യന്‍ ഡോക്ടര്‍ക്ക് തടവ് ശിക്ഷ; കാരണം കൗമാരക്കാരികളായ രോഗികളോട് ഇങ്ങനെ പെരുമാറിയതിനാല്‍
ആരോഗ്യ സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ വിലാസിനിയും ഭര്‍ത്താവ് ഗ്രിഗറി ബ്ലെച്ചറും കുറ്റക്കാരാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് എട്ട് ആഴ്ച നീണ്ടു നിന്ന വിചാരണക്കൊടുവില്‍ ഇരുവരും കുറ്റാക്കാരാണെന്ന് തെളിയുകയായിരുന്നു. കാലിഫോര്‍ണിയയിലുള്ള സറടോഗ നഗരത്തിലെ ഒരു അശുപത്രിയില്‍ പ്രാക്ടീസ് നടത്തി വരികയായിരുന്ന വിലാസിനി വ്യാജ മെഡിക്കല്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കുകയായിരുന്നു. ആരോഗ്യ തട്ടിപ്പു നടത്താനും കള്ളപ്പണം വെളുപ്പിക്കാനും ഗൂഢാലോചന, വിവിധ വകുപ്പുകള്‍ പ്രകാരമുള്ള ആരോഗ്യ തട്ടിപ്പ് എന്നിവ കണക്കിലെടുത്താണ് ഇവരെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നത്. ജയില്‍ മോചനത്തിനു ശേഷം മൂന്നു വര്‍ഷത്തെ നല്ലനടപ്പും വിധിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ തടവിന് പുറമേ 3,44,000 ഡോളര്‍(2,43,79,280 രുപ) പിഴയും അടയ്ക്കണം.
Post Your Comments