ന്യൂഡല്‍ഹി: പ്രമുഖ ജൈന സന്യാസി അന്തരിച്ചു. ജൈന സന്യാസി തരുണ്‍ സാഗര്‍ (51) ആണ് മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് മരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ഡല്‍ഹി കൃഷ്ണനനഗറിലെ രാധാപുരി ജൈന ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അദ്ദേഹം അന്തരിച്ചത്. 1967 ജൂണ്‍ 26ന് മദ്ധ്യപ്രദേശിലെ ദാമോഹില്‍ ജനിച്ച തരുണ്‍ സാഗറിന്റെ യഥാര്‍ത്ഥ പേര് പവന്‍കുമാര്‍ ജെയിന്‍ എന്നാണ്. 1980ല്‍ ആചാര്യ പശുപദന്ത് സാഗറില്‍ നിന്ന് മുനി ദീക്ഷ സ്വീകരിച്ചു.
Read more: മലയാളത്തിലെ പ്രശസ്ത സംവിധായകൻ അന്തരിച്ചു
പാദം നിലത്തു തൊടുന്നത് പോലും അന്യജീവികള്‍ക്ക് ഹാനികരമാകരുതെന്ന ചിന്താഗതിയാണ് തരുണ്‍ സാഗറിനുള്ളത്. 2016ല്‍ ഹരിയാന നിയമസഭയില്‍ അംഗങ്ങളുടെ മുന്നില്‍ പൂര്‍ണ നഗ്‌നനായി തരുണ്‍ സാഗര്‍ പ്രസംഗിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, സുരേഷ് പ്രഭു എന്നിവര്‍ തരുണ്‍ സാഗറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments