ശ്രീനഗര്‍: കാശ്മീരിൽ പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി. ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ പതിനൊന്നോളം ബന്ധുക്കളെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന. സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം തീവ്രവാദികളുടെ വീടുകളില്‍ റെയ്ഡ് നടത്തുകയും അവരുടെ കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് റിപ്പോർട്ട്. തട്ടിക്കൊണ്ടുപോയവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അവരെ മോചിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തി വരുന്നതായും അധികൃതർ അറിയിച്ചു.
Read also: മാവോവാദികളും തീവ്രവാദികളും സഖ്യമുണ്ടാക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോർട്ട്
Post Your Comments