റിയാദ്: ഹൂതികള്‍ക്ക് വന്‍തിരിച്ചടി നല്‍കാനൊരുങ്ങി സൗദി. മാസങ്ങളായി സൗദിയ്ക്കു നേരെ ഹൂതികള്നടത്തുന്ന മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കാനാണ് സൗദി ഒരുങ്ങുന്നത്. അതിനായി ഹൂതികള്‍ക്കെതിരായ പോരാട്ടത്തില്‍ പങ്കെടുക്കാന്‍ സൗദി കൂടുതല്‍ സൈന്യത്തെ അയച്ചു. ഉത്തര, പശ്ചിമ യമനിലെ ഹജ്ജ ഗവര്‍ണറേറ്റിലേക്കാണ് സൗദി അറേബ്യ കൂടുതല്‍ സൈന്യത്തെ അയച്ചത്.
read also : വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി ആക്രമണം
സൗദിക്കെതിരെ നിരന്തര ആക്രമണമാണ് ഹൂതികള്‍ നടത്തുന്നത്. ഇതിനു പുറമെ, ഹജ്ജ മേഖല ഉള്‍പ്പടെ യമനിലെ സുപ്രധാന കേന്ദ്രങ്ങളിലും ഹൂതികള്‍ക്ക് സ്വാധീനമുണ്ട്. ഹജ്ജ മേഖലയിലും, യമനിലെ കേന്ദ്രങ്ങളിലും സഖ്യസേനാ മുന്നേറ്റം നടക്കുന്നുണ്ട്. എന്നാല്‍ വ്യാപകമായി ഇവിടെ മൈനുകള്‍ സ്ഥാപിച്ചതായി സൈന്യം അറിയിച്ചിരുന്നു. ഇവ കണ്ടെത്തുന്നതിനുള്ള എന്‍ജിനീയറിംഗ് സംഘവും പുതിയ സൈനിക സംഘത്തിലുണ്ട്. ഒപ്പം നൂറു കണക്കിന് സൈനികരും കവചിത വാഹനങ്ങളും യമനിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
Post Your Comments