Latest NewsTechnology

മറ്റു കമ്പനികൾക്ക് വെല്ലുവിളിയുമായി വിവോയുടെ പുതിയ മോഡൽ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

ഇത്തവണ മികച്ച പെർഫോമൻസിനായി 4-ാം ജനറേഷന്‍ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആണ് ഫോണിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്

മറ്റു ഫോണുകള്‍ക്ക് കനത്ത വെല്ലുവിളിയുമായി വിവോയുടെ കിടിലന്‍ ഫോണായ വിവോ വി11 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 2018 സെപ്തംബര്‍ 6നാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തുന്നത്. ഇതിന് മുൻപ് ഇറങ്ങിയ ഫോണുകളെ പോലെ തന്നെ വിവോയുടെ ഈ ഫോണിനും ഇന്‍ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് ടെക്‌നോളജിയാണ്. എന്നാല്‍ ഇത്തവണ മികച്ച പെർഫോമൻസിനായി 4-ാം ജനറേഷന്‍ ഇന്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ആണ് ഫോണിൽ കമ്പനി ഉപയോഗിച്ചിരിക്കുന്നത്.

Also Read: ഫോണുകളുടെ വില കുത്തനെ കുറച്ച് വിവോ

കൂടാതെ വിവോ വി11ല്‍ പ്രോയില്‍ ഡ്യുവല്‍-എഞ്ചിന്‍ ഫാസ്റ്റ് ചാര്‍ജ്ജിംഗ് സവിശേഷതയും ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 AIE പ്രോസസറുമുണ്ട്. ഡ്യുവല്‍-പിക്‌സല്‍ റിയര്‍ ക്യാമറയില്‍ എത്തുന്ന ഈ ഫോണിലൂടെ ആരേയും ആകര്‍ഷിക്കുന്ന മികച്ച ഇമേജുകള്‍ എടുക്കാം. വിവോയുടെ മറ്റു ഫോണുകളായ വിവോ X21, വിവോ നെക്‌സ് എന്നീ ഫോണുകളിലും ഇതേ ക്യാമറ ടെക്‌നോളജി തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button