Latest NewsNewsIndia

സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ പത്താം ക്ലാസ്സുകാരൻ പ്രിസിപ്പലിനു നേരെ വെടിയുതിർത്തു

ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബിജ്‌നോർ: ഉത്തർപ്രദേശിൽ സ്കൂളിൽ നിന്നും പുറത്താക്കിയതിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥി പ്രിൻസിപ്പലിനെ വെടിവച്ചു കൊല്ലാൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ പ്രിൻസിപ്പലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്.

അക്രമണ സ്വഭാവം കാണിച്ചത് കൊണ്ടാണ് വിദ്യാർത്ഥിയെ സ്കൂളിൽ നിന്നും പുറത്താക്കിയത്. ബുധനാഴ്ച രാവിലെ അമ്മയുമായി വിദ്യാർത്ഥി സ്കൂളിൽ എത്തിയെങ്കിലും പ്രിൻസിപ്പൽ തിരിച്ചെടുക്കാൻ തയ്യാറായില്ല. തിരിച്ചു പോയ വിദ്യാർത്ഥി നാടൻ തോക്കുമായി വന്നു ആക്രമിക്കുകയായിരുന്നു.

വേദി വച്ചപ്പോൾ അദ്ദേഹം കുനിഞ്ഞത് കാരണം തലക്ക് വേദി ഏൽക്കാതെ രക്ഷപെട്ടത്. എന്നാൽ അദ്ദേഹത്തിന് തോളിൽ വെടിയേറ്റു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button