നിയമസഭ ചര്‍ച്ചയില്‍ ദുരന്തം കാര്യമായി ബാധിച്ച മണ്ഡലങ്ങളിലെ എംഎല്‍എമാര്‍ക്ക് അവസരമില്ലെന്ന് ആക്ഷേപം. നേരത്തെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചകളുണ്ടായി എന്ന് ആക്ഷേപം ഉയര്‍ത്തിയ സിപിഎം എംഎല്‍എമാര്‍ക്ക് അവസരം നല്‍കിയില്ല. ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനും, റാന്നി എംഎല്‍എ രാജു എബ്രഹാമും ചര്‍ച്ചയില്‍ പങ്കെടുക്കില്ല. 43 എംഎല്‍എമാര്‍ക്കാണ് നിയമസഭയില്‍ സംസാരിക്കാന്‍ അവസരം നല്‍കിയത്.
മുന്നറിയിപ്പില്ലാതെ അണക്കെട്ടുകള്‍ തുറന്നു വിട്ടുവെന്ന സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയ പ്രസ്താവന നടത്തിയ സിപിഎം എംഎല്‍എ രാജു എബ്രഹാമിന് സംസാരിക്കാന്‍ അനുവദിച്ചില്ല. ഡാം മാനേജ്‌മെന്റ് കമ്മറ്റിയെ രാജു എബ്രഹാം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. . എംഎല്‍എയ്ക്ക് കാര്യങ്ങള്‍ മനസിലായിട്ടില്ല എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിഷയത്തില്‍ പ്രതികരിച്ചത്. ദുരന്തം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകളിലെ എംഎല്‍എമാരെ സംസാരിക്കാന്‍ അനുവദിക്കാത്ത നടപടി വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
സൈന്യത്തെ എത്തിച്ച് ചെങ്ങന്നൂരുകാരെ രക്ഷിക്കു എന്ന സജി ചെറിയാന്റെ പ്രസ്താവനയും രക്ഷാ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ പുറത്തു കൊണ്ടു വന്നിരുന്നു. രക്ഷാ പ്രവര്‍ത്തനത്തില്‍ ഏകോപനമില്ലെന്ന ആറന്മുള എംഎല്‍എയുടെ വിമര്‍ശനവും ചര്‍ച്ചയായിരുന്നു.
Post Your Comments