ജീവിതത്തിൽ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹൻദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥയെ കുറിച്ചോർക്കുമ്പോൾ മമ്തയ്ക്കും ചിലത് പറയാനും ഓർമ്മിക്കാനുമുണ്ട്.വൈത്തീശ്വരൻ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവമാണ് മംമ്ത തുറന്നുപറയുന്നത്. മമത പറയുന്നതിങ്ങനെ,’ചെന്നൈയിലുള്ള ബന്ധുവാണ് കുംഭ കോണത്തെ വൈത്തീശ്വരൻ കോവിലിനെക്കുറിച്ച് പറഞ്ഞത്.
അവിടെ നാഡീജ്യോതിഷം നോക്കിയാല്‍ ജന്മരഹസ്യങ്ങൾ അറിയാൻ കഴിയുമെന്ന് കേട്ടപ്പോൾ വിശ്വാസമുണ്ടായിരുന്നില്ല. എങ്കിലും കൈരേഖ അയച്ചുകൊടുത്തു. രണ്ടുമാസത്തിനുള്ളില്‍ അമ്മയെ സംബന്ധിക്കുന്ന ഓല കണ്ടെത്തി, പ്രവചനങ്ങളെല്ലാം മൂന്നു കാസറ്റുകളിലായി റിക്കോർഡ് ചെയ്ത് അയച്ചുതന്നു. ആദ്യ കാസറ്റിൽ അമ്മയുടെ മുൻജന്മത്തെക്കുറിച്ചായിരുന്നു. ഈ ജന്മത്തെക്കുറിച്ചു പറയുന്ന രണ്ടാമത്തെ കാസെറ്റിന്റെ തുടക്കത്തിൽ തന്നെയുണ്ട് ഒരു നദിയുടെ പേരാകും അമ്മയ്ക്ക് എന്ന്.
പിന്നെ, പറഞ്ഞിട്ടുള്ളതെല്ലാം അന്നുവരെ ജീവിച്ച ജീവിതം വിഡിയോയിൽ കാണുന്നതു പോലെ. കാസറ്റില്‍ മക്കളെ കുറിച്ച് പറയുന്നത് ‘അമ്മ വളരെ ശ്രദ്ധയോടെയും ആകാംക്ഷയോടെയും കേട്ട് കൊണ്ടിരുന്നു. പക്ഷേ, ‘അമ്മയ്ക്ക് വന്ന അതേ പേരിലുള്ള രോഗം മകൾക്കും വരും’ എന്ന് കേട്ടതോടെ ടേപ്പ് റെക്കോർഡർ ഓഫ് ചെയ്ത് ‘അമ്മ കരച്ചിൽ തുടങ്ങി. . ബന്ധുക്കള്‍ ഒരുപാടു സാന്ത്വനിപ്പിച്ച ശേഷമാണ് ബാക്കി കേട്ടത്. മകൾ സുന്ദരി ആയിരിക്കുമെന്നും പഠിച്ചു കൊണ്ടിരിക്കുന്ന വിഷയത്തിൽ നിന്ന് അപ്രതീക്ഷിതമായി മാറി മറ്റൊരു മേഖലയിൽ കീർത്തി നേടുമെന്നും അതിൽ പറഞ്ഞിരുന്നു.
അന്ന് തമാശയായി കേട്ട് കൊണ്ടിരുന്ന ആകാര്യവും സത്യമായി. നാട്ടിൽ അവധിക്കു വന്ന ഞാൻ കൗതുകത്തിനാണ് ‘മയൂഖ’ത്തിന്റെ ഓഡിഷനിൽ പങ്കെടുത്തതും അഭിനയിച്ചു തുടങ്ങിയതും. അങ്ങനെ സിനിമാ നടിയായതും മമത ഓർമ്മിച്ചു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് ഇത്.
Post Your Comments