ദുബായ് : ആറ് മാസത്തെ തൊഴിലന്വേഷക വിസ സംബന്ധിച്ച് യു.എ.ഇയുടെ പുതിയ തീരുമാനം. തൊഴിലന്വേഷക വിസയ്ക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് ഏര്‍പ്പെടുത്തുന്നത്. ഇതിലൂടെ സന്ദര്‍ശക വിസാ നിയമ ലംഘനം തടയാനാകുമെന്നാണ് കരുതുന്നത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് ഇക്കാര്യം അറിയിച്ചത്.
Read also : യുഎഇയില്‍ തൊഴില്‍ വിസയ്ക്കായുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇവര്‍ക്ക് ആവശ്യമില്ല
തൊഴില്‍ വിസ റദ്ദാക്കി തൊഴില്‍ നേടുന്നവര്‍ക്ക് മാത്രമാണ് നിലവില്‍ തൊഴിലന്വേഷക വിസ നല്‍കുന്നത്. തൊഴില്‍ വിസ റദ്ദാക്കി 21 ദിവസത്തിനകം തസ്ഹീല്‍ കേന്ദ്രങ്ങള്‍ വഴി തൊഴിലന്വേഷക വിസക്ക് അപേക്ഷിക്കാം. തൊഴില്‍ മന്ത്രാലത്തിന്റെ സ്പോണ്സര്ഷിപ്പില് ആറുമാസം യു എ ഇയില്‍ തുടരാം എന്നതാണ് ഈ വിസയുടെ പ്രത്യേകത. തൊഴിലന്വേഷകര്‍ക്ക് ഏറെ ഉപകാരപ്പെടുന്നതാണ് ആറു മാസത്തേക്കുള്ള വിസ.
Post Your Comments