തിരുവനന്തപുരം: കേരളത്തെയാകെ പിടിച്ചുലച്ച പ്രളയത്തിന് ശേഷം ഡിജിപി ലോകനാഥ് ബെഹ്റയുടെ യൂണിഫോം മാറിയത് സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്തുകൊണ്ടാണ് ഡിജിപി വേഷം മാറ്റിയത് എന്നുള്ള ചോദ്യത്തിന് പല തരത്തിലുള്ള ത്തരങ്ങൾ പല കോണുകളിൽ നിന്നും വന്നിരുന്നു. സാധാരണ കാക്കി വേഷത്തിന് പകരം പട്ടാള യൂണിഫോമിലാണ് ഡിജിപി ഏതാനും ദിവസങ്ങളായി പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
Also Read: കേരളത്തിലെ പ്രളയത്തിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര ജല കമ്മീഷന്‍
സാധാരണ എന്തെങ്കിലും ഓപ്പറേഷന്റെ ഭാഗമായാണ് പോലീസ് ഉദ്യോഗസ്ഥര്‍ പ്രത്യേക യൂണിഫോമിലേക്ക് മാറുക. എന്നാൽ ഇത് പ്രളയകാലമായത് കൊണ്ടും അടിയന്തര സാഹചര്യം നേരിടുന്ന സമയമായതിനാലും നാം എപ്പോഴും വിജിലന്റായിരിക്കണം. അതിനാലാണ് താന്‍ ഈ വേഷത്തിലെന്നും ഇതില്‍ പ്രത്യേകിച്ചൊന്നുമില്ലെന്നുമാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഡിജിപി നൽകിയ മറുപടി.
Post Your Comments