Latest NewsIndia

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി: മാവോയിസ്റ്റ് ഭീകര ബന്ധമുള്ള സാഹിത്യകാരൻ അറസ്റ്റിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജീവ് ഗാന്ധി മോഡൽ കൊലപാതകം നടത്താൻ ആസൂത്രണം

ന്യൂഡൽഹി ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് ഭീകരബന്ധമുള്ള സാഹിത്യകാരൻ പി.വരവരറാവു അറസ്റ്റിൽ. ഭീമ-കൊറേഗാവ് സംഭവത്തോടനുബന്ധിച്ച് അറസ്റ്റ് ചെയ്ത മാവോയിസ്റ്റ് ഭീകര സംഘടനകളുടെ അനുഭാവികളിൽ നിന്ന് ഇത്തരമൊരു വിവരം ലഭിച്ചതായി പൂനെ പൊലീസാണ് വെളിപ്പെടുത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജീവ് ഗാന്ധി മോഡൽ കൊലപാതകം നടത്താൻ ആസൂത്രണം ചെയ്ത സംഭവത്തിൽ നേരത്തെ അറസ്റ്റിലായിരുന്ന ആളുകളിൽ നിന്ന് ലഭിച്ച നിർണ്ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വരവരറാവുവിന്റെ അറസ്റ്റ്. നേരത്തെ അറസ്റ്റിലായ സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ, മലയാളിയായ റോണ വിൽസൺ എന്നിവരെ അറസ്റ്റ് ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭ്യമായത്.

സുധ ഭരദ്വാജ്, ആനന്ദ് തെൽതുബ്ദെ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.ഇവർക്ക് മാവോയിസ്റ്റ് ഭീകരരുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയെ വധിക്കാൻ ഗൂഢാലോചന നടത്തിയതിനാണ് വരവരറാവുവിനെ അറസ്റ്റ് ചെയ്തതെന്ന് അടുത്ത ബന്ധുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button