ഹിമാചല്‍ പ്രദേശ്: ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ഹിമാചല്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്നുള്ള വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി ജയ് റാം താക്കുര്‍. ധോണി സ്വന്തം ചെലവിലാണ് സംസ്ഥാനത്ത് താമസിച്ചതെന്നും അദ്ദേഹത്തിന് സുരക്ഷ നല്‍കുക മാത്രമേ സര്‍ക്കാര്‍ ചെയ്തിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ചേര്‍ന്ന അസംബ്ലിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ധോണി ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ:സച്ചിനെ പിന്തള്ളി ധോണി ഒന്നാമത്
ധോണിയുടെ താമസ ചെലവ് വഹിക്കുന്നത് സര്‍ക്കാരാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഒരു കാര്യം ഉന്നയിച്ച പ്രതിപക്ഷം അദ്ദേഹം എന്തിനാണ് ഇങ്ങോട്ട് വന്നതെന്ന് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓഗസ്റ്റ 27ന് ഒരു പരസ്യത്തിന്റെ ഷൂട്ടിംഗിന് ഹിമാചലില്‍ ധോണി എത്തിയതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. സുരക്ഷാ സംവിധാനം നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ അതിത്ഥിയായാണ് ധോണി എത്തിയതെന്ന് ആരേപണം ഉയര്‍ന്നിരുന്നു.
Post Your Comments