കൊച്ചി: ദുരിതാശ്വാസ തുക സൂക്ഷിക്കാന്‍ പ്രത്യേക അക്കൗണ്ട് തുടങ്ങിക്കൂടെയെന്ന നിർദേശവുമായി ഹൈക്കോടതി. തുക സൂക്ഷിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കണമെന്നും പണം ചിലവിടുന്നതില്‍ കോടതി നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിർദേശം. സ്വകാര്യ എന്‍ജിഒകളും ട്രസ്റ്റുകളും വലിയ തോതില്‍ ഫണ്ടും റിലീഫ് മെറ്റീരിയലുകളും ശേഖരിക്കുന്നുണ്ടെന്നും അര്‍ഹതപ്പെട്ടവരിലേക്ക് ഇവ എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
Read also: ദുരിതാശ്വാസ നിധിയിലേക്ക് നിവിൻ പോളിയുടെ 25 ലക്ഷം
അതേസമയം ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം വേറെ ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്നും കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രളയക്കെടുതി മൂലമുണ്ടായ നാശനഷ്ടം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലയിരുത്തുക എളുപ്പമല്ലെന്നും സര്‍ക്കാര്‍ അറിയിക്കുകയുണ്ടായി.
Post Your Comments