മുട്ടകൊണ്ട് പല വിഭവങ്ങളും നമ്മള്‍ തയാറാക്കാറുണ്ട്. എന്നാല്‍ മുട്ട സിര്‍ക്ക ആരും ഇതുവരെ പരീക്ഷിച്ചുനോക്കിയിട്ടില്ലാത്ത ഒന്നായിരിക്കും. കുട്ടികള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയായിരിക്കും മുട്ട സിര്‍ക്ക. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Also Read : ബ്രേക്ക്ഫാസ്റ്റ് സ്‌പെഷ്യല്‍ ബ്രെഡ് ബനാന
ചേരുവകള്‍
പച്ചരി – 2 കപ്പ്
ചോറ് – 1 കപ്പ്
മുട്ട – 2
പാല്‍ / തേങ്ങാപാല്‍ – 2 ടേബിള്‍ സ്പൂണ്‍
എണ്ണ – ആവിശ്യത്തിന്
പച്ചമുളക് കറിവേപ്പില – ആവിശ്യമെങ്കില്‍
ഉപ്പ് — ആവിശ്യത്തത്തിന്
എങ്ങനെ പാകം ചെയ്യാം
പച്ചരി 2 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം ചോറും പാലും ചേര്‍ത്ത് കട്ടിയായി നന്നായി അരച്ച് എടുക്കുക. കോഴിമുട്ട അടിച്ചതും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇടലി മാവിനെ പോലെ കോരി ഒഴിക്കാവുന്ന കട്ടിയില്‍ മാവുണ്ടാക്കുക.
നെയ്യപ്പം ചുട്ടെടുക്കുന്നതു പോലെ എണ്ണയില്‍ ഓരോ തവി കോരിയൊഴിച്ച് ചുട്ടെടുക്കുക. ഇത് കറി യോടപ്പം കഴിക്കാവുന്ന രുചിയുള്ള മലബാറി വിഭവമാണ് ,ആവിശ്യമെങ്കില്‍ മാവില്‍ പച്ചമുളകും കറിവേപ്പിലയും ചേര്‍ക്കാം. വെള്ളം ഒട്ടും ചേര്‍ക്കാതെ ഉണ്ടാക്കിയാല്‍ നല്ല മയമുള്ള മുട്ടസിര്‍ക്ക ഉണ്ടാക്കിയെടുക്കാം.
Post Your Comments