ബംഗളൂരു: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടന് പ്രകാശ് രാജിനെതിരേ കോടതിയില്‍ പരാതി. ഹിന്ദുക്കളുടെ മതവികാരത്തെ പ്രകാശ് രാജ് മനപ്പൂര്‍വം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബംഗളൂരു സ്വദേശിയായ അഭിഭാഷകനാണ് കോടതിയില്‍ സ്വകാര്യ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഹിന്ദുക്കളുടെ വിശ്വാസങ്ങളെ അപമാനിക്കുന്ന തരത്തിൽ പ്രകാശ് രാജ് പരിഹസിച്ചു എന്നാണ് പരാതി.
മേയ് എട്ടാം തീയതി ഹനുമാന്തനഗര് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് കിരണ്‍ കോടതിയെ സമീപിച്ചത്. ഐ.പി.സി സെക്ഷന്‍ 295 (എ) പ്രകാരം പ്രകാശ് രാജിനെതിരെ നടപടിയെടുക്കാനും ഹനുമന്താനഗര്‍ പൊലീസ് ഇന്‍സ്പെക്ടറോട് 156 (3) വകുപ്പ് പ്രകാരം കോടതിയില്‍ ഹാജരാകാനും ആവശ്യപ്പെടണമെന്നും അഭിഭാഷകന്റെ പരാതിയില്‍ പറയുന്നു.
പശുക്കളെ കുറിച്ച് നിങ്ങള്‍ക്ക് ഒന്നും അറിയില്ല. പശു മൂത്രത്തെ കുറിച്ച് മാത്രമാണ് നിങ്ങള്‍ക്ക് അറിയുന്നത്. നിങ്ങളുടെ വസ്ത്രങ്ങള്‍ കഴുകണമെങ്കില്‍ ഒരു കിലോ പശുവിന് ചാണകം, രണ്ട് ലിറ്റര്‍ പശു മൂത്രം എന്നിവ വേണം. പശുവിന് മൂത്രം ഒഴികെ മറ്റൊന്നും നിങ്ങള്‍ക്കറിയില്ല, അതിനാല്‍ ഈ കഥയുമായി വരരുത്,’ഇതായിരുന്നു പ്രകാശ് രാജിന്റെ വിവാദ പ്രസ്താവന.
Post Your Comments