Kerala

കുട്ടനാടിനെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ജനങ്ങള്‍ക്കൊപ്പം മന്ത്രിമാരും

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം പേരാണ് ശുചീകരണത്തിനായി ഇന്ന് എത്തിയത്

ആലപ്പുഴ: കുട്ടനാടിനെ സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനായി ജനങ്ങൾക്കൊപ്പം മന്ത്രിമാരും. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍, ധനമന്ത്രി തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍, എം.എ ആരിഫ് എം.എ.എ എന്നിവരാണ് കുട്ടനാടിന്റെ ശുചീകരണത്തില്‍ സജീവമായി പങ്കാളിയാവുന്നത്.

Read also: കുട്ടനാട്ടിലെ ശുചീകരണയജ്ഞത്തിന് നാളെ തുടക്കം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം പേരാണ് ശുചീകരണത്തിനായി ഇന്ന് എത്തിയത്. 16 പഞ്ചായത്തുകളിലെ 226 വാര്‍ഡുകളിലായി രണ്ടര ലക്ഷത്തോളം പേരെയാണ് പുനരധിവസിപ്പിക്കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button