Latest NewsKerala

യുവാക്കളുടെ ചൂണ്ടയിൽ കുരുങ്ങിയത് ഡാമില്‍ നിന്ന് ചാടിയ 60 കിലോ തൂക്കമുള്ള മീന്‍

ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട

കോട്ടയം: മലങ്കര ഡാമില്‍ നിന്ന് പുറത്തുചാടിയ 60 കിലോ തൂക്കമുള്ള മീന്‍ ചൂണ്ടയിൽ കുരുങ്ങി.  അജീഷും സജിയും ജോമോനും ചേർന്ന് മലങ്കര പാലത്തിനു സമീപം ആദ്യം ഉടക്കുവലയിട്ടു. പിന്നീട് ചൂണ്ടയെടുത്ത് ചെറുതവളയെ കോര്‍ത്ത് വെള്ളത്തിലിട്ടു. ആദ്യം ചെറിയ മീനുകൾ കുടുങ്ങി. അങ്ങനെയിരിക്കെ ഉടക്കുവലയില്‍ വലിയ ബഹളം. നോക്കിയപ്പോള്‍ കൂറ്റന്‍ മത്സ്യം.

ALSO READ: തോട്ടിൽ മീൻ പിടിക്കുന്നതിനിടെ ചൂണ്ടയിൽ കുരുങ്ങിയത് മഹാവിഷ്ണു വിഗ്രഹം

പിന്നെ അവര്‍ ഒന്നും ആലോചിച്ചില്ല. മൂവരും ആറ്റിലേക്ക് എടുത്തു ചാടി. മത്സ്യത്തെ വലയില്‍ ഒന്നുകൂടി ചുറ്റി ഭദ്രമാക്കി. പിന്നെ കരയിലേക്ക്. ഒരാള്‍ പൊക്കത്തില്‍ കൂടുതല്‍ വലുപ്പമുണ്ട് അരാപൈമ ഇനത്തില്‍പ്പെട്ട ഈ മത്സ്യത്തിന്. ലോകത്തിലെ വലിപ്പംകൂടിയ ശുദ്ധജല മത്സ്യമാണിതെന്ന് അറിയുന്നു. ആമസോണ്‍ നദികളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് ഈ മത്സ്യത്തെ കണ്ടുവരുന്നത്. അരാപൈമ ജിജാസ് എന്നാണ് ഈ മത്സ്യത്തിന്റെ പൂര്‍ണനാമം. ഭീമന്‍ മത്സ്യം കുടുങ്ങിയ വിവരം അറിഞ്ഞ് ഒട്ടേറെപ്പേര്‍ സ്ഥലത്തെത്തി.

shortlink

Post Your Comments


Back to top button