KeralaLatest News

കുട്ടിയെ തട്ടിക്കൊണ്ടുപോയി പുഴയിലെറിഞ്ഞ പ്രതി പിടിയിൽ

മലപ്പുറം: ഷഹീന്റെ തിരോധാനം,പിതൃസഹോദരനെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ. ബൈക്കില്‍ പ്രതിക്കൊപ്പം കുട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ‌് പൊലീസ‌് ഇയാളിലേക്ക‌് അന്വേഷണം കേന്ദ്രീകരിച്ചത‌്. പുത്തനങ്ങാടിയില്‍നിന്ന‌് ലഭിച്ച ദൃശ്യമാണ‌് വഴിത്തിരിവായത‌്. ഇതിനൊടുവിലാണ് പ്രതി പോലീസ് പിടിയിലായത്. കുട്ടിയെ കാണാതായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷക സംഘത്തിന് പ്രതിയെക്കുറിച്ച‌് സൂചനയൊന്നും ലഭിച്ചിരുന്നില്ല. 300 ഓളം സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലായിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന‌്, പരിസര പ്രദേശങ്ങളിലെ എല്ലാ മൊബൈല്‍ ഫോണ്‍ കമ്ബനികളുടെയും 12 മുതല്‍ 15-ാം തീയതിവരെയുള്ള വരിക്കാരുടെ 40,000ത്തോളം കോളുകള്‍ പരിശോധിച്ചിരുന്നു.

ALSO READ: യുവാവിനെ തട്ടിക്കൊണ്ടുപോയി ജനനേന്ദ്രിയം മുറിച്ചു; അക്രമത്തിനു പിന്നില്‍ ഞെട്ടിപ്പിക്കുന്ന കാരണം

മുഹമ്മദ് ഷഹീനെ കടത്തിക്കൊണ്ടുപോയത് കൃത്യമായ ആസൂത്രണത്തോടെയായിരുന്നു . സഹോദരനും കുട്ടിയുടെ പിതാവുമായ അബ്ദുല്‍ സലീമില്‍നിന്ന‌് പണം തട്ടുകയെന്നതായിരുന്നു ലക്ഷ്യം. പിടിക്കപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാനാണ‌് കുട്ടിയെ പുഴയിലേക്ക‌് തള്ളിയിട്ടത‌്.

13ന‌് കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന‌് രണ്ടുദിവസം മുൻപ് തന്നെ പ്രതി ഒരുക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മലപ്പുറത്ത് മുറിയെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ബ്ലാക്ക് മെയിലിങ്ങിലൂടെ പണം തട്ടാനായിരുന്നു പദ്ധതി. ഇതിനായി 13ന് രാവിലെ എടയാറ്റൂരില്‍ എത്തുകയും സ‌്കൂളിലേക്കിറങ്ങിയ ഷഹീനെ സിനിമ കാണിച്ചുതരാം എന്ന‌് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയുമായിരുന്നുവെന്ന‌് പൊലീസ‌് പറഞ്ഞു.

ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ഫോട്ടോ സഹിതം പ്രചരിക്കുകയുംചെയ്തു. ഇത‌് മനസ്സിലാക്കി പിടിയിലാകുന്ന സാഹചര്യം ഒഴിവാക്കാനാണ‌് പ്രതി അന്ന‌് രാത്രി പത്തോടെ ആനക്കയം പാലത്തിലെത്തി കുട്ടിയെ ജീവനോടെ കടലുണ്ടിപ്പുഴയിലേക്ക് എറിഞ്ഞത‌്.

shortlink

Post Your Comments


Back to top button