ലണ്ടന്‍: ലണ്ടനിലെ നോട്ടിങ്ഹാമില്‍ വിദ്യാര്‍ത്ഥിനിയെ ഒരുക്കൂട്ടം കൗമാരക്കാര്‍ അടിച്ചു കൊന്നിട്ടും പോലീസ് കൊലപാതകത്തിനു കേസ് എടുത്തില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 20നാണ് ഈജിപ്ത് സ്വദേശിനിയായ മറിയം മുസ്തഫ (18) യെ നോട്ടിങ്ഹാമിലെ ഇന്റു വിക്ടോറിയ ഷോപ്പിങ് സെന്ററിന് പുറത്ത് ആറു കൗമാരക്കാര്‍ ചേര്‍ന്ന് അടിച്ചു കൊന്നത്. എന്നാല്‍ പിഴയടച്ചാല്‍ ഒഴിവാകുന്ന അടിപിടി കേസ് മാത്രമാണ് ഇവര്‍ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്തത്.
മകളെ കൊലപ്പെടുത്തിയ കുറ്റവാളികള്‍ക്കെതിരെ നിസ്സാര കുറ്റം മാത്രം ചുമത്തിയതിനാല്‍ വളരെ വിഷമത്തിലാണ് മറിയത്തിന്റെ കുടുംബം. ക്രൂരമായി മര്‍ദ്ദനമേറ്റ മറിയം ഗുരുതര പരിക്കുകളോടെ നോട്ടിങ്ഹാം സിറ്റി ഹോസ്പിറ്റലില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ മാര്‍ച്ച് 14ന് ഇവിടെ വച്ച് മരണമടയുകയായിരുന്നു. എന്നാല്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ രാത്രി എട്ട് മണിക്കുണ്ടായ ആക്രമണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മറിയം സ്ട്രോക്ക് വന്നു മരിച്ചന്നാണ് പോലീസ് പറയുന്നത്. ഇതേയമയം യു.കെയില്‍ വിദേശികളുടെ ജീവന് അധികാരികള്‍ വിലകല്‍പ്പിക്കുന്നില്ലെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണം.
കൂടാതെ കേസില്‍ പ്രതികളായ പെണ്‍ക്കുട്ടികളുടെ മേല്‍ അഫ്രെ ചാര്‍ജുകള്‍ മാത്രമാണ് ചുമത്തിയിരിക്കുന്നത്. ഇതു പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷ മൂന്ന് വര്‍ഷത്തെ തടവോ അല്ലെങ്കില്‍ പരിധിയില്ലാത്ത പിഴയോയാണ്. വേണമെങ്കില്‍ രണ്ടു ചാര്‍ജുകളും ഒരുമിച്ചും ചുമത്താം. ഇവരെ സെപ്ററംബര്‍ 27ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ട്. 17,15,19 വയസ്സുകളാണ് പ്രതികള്‍ക്കുള്ളത്. എന്നാല്‍ ആരുടേയും പേരു വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
ALSO READ:മോഷണക്കുറ്റം ആരോപിച്ച് ആൾകൂട്ടം ഒരാളെ തല്ലിക്കൊന്നു
കേസിന്റെ അന്വേഷണം ശരിയായ ദിശയിലാണ് നടന്നതെന്ന് ചീഫ് സൂപ്രണ്ട് റോബ് ഗ്രിഫിന്‍ പറഞ്ഞു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കുമെന്ന ഉറപ്പും ഇവര്‍ നല്‍കിയിരുന്നു. ഇവര്‍ ഈസ്റ്റ് മിഡ്ലാന്‍ഡ്സ് മേജര്‍ ക്രൈം യൂണിറ്റുമായി ചേര്‍ന്ന് കൊണ്ടാണ് അന്വേഷണം നടത്തിയിരുന്നത്. റാമില്‍ ജനിച്ച മറിയം 1991ല്‍ ഈജിപ്തിലേക്ക് മാറുകയായിരുന്നു. മറിയത്തിന് ലണ്ടനിലെ ഒരു യൂണിവേഴ്സിറ്റിയില്‍ ഒരു സീറ്റ് ഉറപ്പായ വേളയിലാണ് കൊല്ലപ്പെട്ടത്.
Post Your Comments