മക്ക : പസഫിക് സമുദ്രത്തിനു തെക്ക് പരന്നുകിടക്കുന്ന 169 ദ്വീപുകൾ അടങ്ങിയ ടോംഗ എന്ന കൊച്ചു രാജ്യം അധികമാർക്കും പരിചിതമാകില്ല. 36 ദ്വീപുകളിൽ മാത്രം ജനവാസമുള്ള ഇവിടുത്തെ ആകെ ജനസംഖ്യ 1,07,651 ആണ്. ഇതിൽ ആകെയുള്ള മുസ്ലിം മത വിശ്വാസികൾ 300 പേർ മാത്രം.
ALSO READ: ഹജ്ജ് ചടങ്ങുകള്‍ക്കിടെ മക്കയില്‍ യുവാവ് ആത്മഹത്യ ചെയ്തു
ടോംഗയിൽ നിന്നുള്ള ഈ വർഷത്തെ ഏക ഹജ്ജ് പ്രതിനിധിയാണ് അമ്പത് വയസ്സുകാരനായ അബാക്കസി ലാൻഗി. നാല് വര്ഷം മുൻപാണ് അബാക്കസി ഇസ്ലാം മതം സ്വീകരിച്ചത്. ടോംഗയിലെ തലസ്ഥനമായ നുകുവലോഫേയിലുള്ള ഏക മുസ്ലിം പള്ളിയുടെ മുൻപിലൂടെ കടന്നു പോയപ്പോൾ എന്തോ ഒരു ആകർഷണം തോന്നി പള്ളിക്കുള്ളിൽ കടന്നു ചെന്നതാണ് അബാക്കസി. അവിടെ നടന്നുകൊണ്ടിരുന്ന ആരാധനയിൽ കൗതുകം തോന്നിയ അബാക്കസി ഇമാമിനെ സമീപിച്ച് ഇസ്ലാം മതത്തിനെ കുറിച്ച് കൂടുതൽ പഠിക്കുകയും ശേഷം ഇസ്ലാം മതം സ്വീകരിക്കുകയുമായിരുന്നു. അബാക്കസിയുടെ മാതാവൊഴികെ മറ്റു കുടുംബാംഗങ്ങളും പിന്നീട് ഇസ്ലാം മതം സ്വീകരിച്ചു.
യൂ എ ഇയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന വഴിയാണ് അബാക്കസിക്ക് ഹജ്ജിന് അവസരം ലഭിച്ചത്. ന്യൂസിലാൻഡിൽ നിന്നുള്ള തീർത്ഥാടകർക്കൊപ്പമാണ് അബാക്കസി മക്കയിൽ എത്തിയത്. നാല് രാജ്യങ്ങൾ വഴി 23 മണിക്കൂർ യാത്രചെയ്താണ് അബാക്കസി പുണ്യഭൂമിയിൽ എത്തിച്ചേർന്നത്.
Post Your Comments