KeralaLatest News

മത്സ്യത്തൊഴിലാളികള്‍ക്ക് ആദരവ് അറിയിച്ച് നഗരസഭ

കൊല്ലം : കേരളത്തിലുണ്ടായ പ്രളയത്തിൽ നിരവധി ആളുകളെ രക്ഷപ്പെടുത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് കൊല്ലം നഗരസഭയുടെ ആദരവ്. തൊഴിലാളികൾക്കെല്ലാം പ്രശംസാപത്രവും പാരിതോഷികവും നല്‍കി. പത്തനംതിട്ട ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ട് ആയിരകണക്കിനു ജീവനുകള്‍ രക്ഷിച്ച 632 തൊഴിലാളികളെയാണ് കൊല്ലം നഗരസഭയും ജില്ലാഭരണകൂടവും ചേർന്ന് ആദരിച്ചത്.

Read also:ഹൃദയത്തില്‍ നിന്നും നല്‍കിയ സഹായത്തിന്‌, കേരളം ജീവന്‍ തിരിച്ചു നല്‍കുന്നു

രക്ഷാപ്രവർത്തനത്തിന് ഇടയിൽ ഒട്ടുമിക്ക ബോട്ടുകൾക്കും എഞ്ചിനുകൾക്കും കേടുപാടുകൾ സംഭവിച്ചിരുന്നു. ആ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വ്യക്തമാക്കി.കൊല്ലം നഗരസഭ ജില്ലാഭരണകൂടം ജില്ലാ പോലീസ് വിവിധ സന്നദ്ധസംഘടനകള്‍ എന്നിവരുടെ ആദരവുകള്‍ മത്സ്യതൊഴിലാളികള്‍ക്ക് ജനപ്രതിനിധികള്‍ കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button