ദുബായ്: വിദേശ സഞ്ചാരികള്‍ക്കുള്ള പുതിയ വിസാ നിയമങ്ങള്‍ ദുബായ് കാബിനറ്റ് പ്രഖ്യാപിച്ചു. ആദ്യ 48 മണിക്കൂറിനുള്ളില്‍ വന്നു പോകുന്ന വിനോദ സഞ്ചാരികളെ വിസ ഫീസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വേനല്‍ക്കാലത്ത് ദുബായിയില്‍ എത്തുന്ന 18 വയസ്സും അതിനു താഴെയുമുള്ളവര്‍ക്കും ഇത് ബാധകമാണ്. ജൂലൈ 15 മുതല്‍ സെപ്തംബര്‍ 15 വരെയായരിക്കും ഈ ഇളവുകള്‍ ലഭ്യമാകുക. കൂടുതല്‍ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പുതിയ നിയമങ്ങളെന്ന് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പുതിയ മാറ്റങ്ങള്‍ ദുബായിയിലെ ട്രവല്‍ ഏജന്‍സികള്‍ സ്വീകരിച്ചു കഴിഞ്ഞു. വേനല്‍ കാലത്ത് കൂടുതല്‍ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് കൊണ്ടു വരാന്‍ ഇതിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.
ഓണ്‍ലൈനിലൂടെ വിസയ്ക്കായി അപേക്ഷിക്കുന്ന ഒരാള്‍ക്ക് 14 ദിവസത്തെ എക്‌സ്പ്രസ് ടൂറിസ്റ്റ് വിസയ്ക്ക് വരുന്ന ചിലവ് 497 ദിര്‍ഹമാണ്. കൂടാതെ 30 ദിവസത്തെ മള്‍ട്ടി എന്റര്‍ടെയിന്റ് ടൂറിസ്റ്റ് വിസയ്ക്ക് 917 ദിര്‍ഹവും ചെലവു വരുന്നു. സഞ്ചാരികള്‍ക്കായി രാജ്യത്ത് ഏറ്റവും പ്രചാരത്തിലുള്ളത് 945 ദിര്‍ഹം ചെലവു വരുന്ന 90 ദിവസത്തെ വിസയാണ്. കൂടാതെ മാതാപിതാക്കളും രണ്ടു മക്കളുമുള്ള കുടുംബത്തിന് മുമ്പ് വന്നിരുന്ന ചെലവ് 3,780 ദിര്‍ഹമായിരുന്നു. എന്നാല്‍ പുതിയ നിയമമനുസരിച്ച് നികുതി ഉള്‍പ്പെടെ 1,890 രൂപയാണ് നല്‍കേണ്ടി വരികയെന്ന് ഒരു ഏജന്റ് വ്യക്തമാക്കി.
വിമാന ടിക്കറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കി വരുന്ന കാലഘട്ടത്തില്‍ രാജ്യത്ത് വിസയ്ക്ക് ഇളവു നല്‍കുന്നത് വളരെയധികം പ്രയോജനപ്പെടുമെന്ന് കോസ്‌മോ ട്രാവല്‍സിലെ വിദഗ്ദ്ധനായ റിഫാ ഡല്‍വി പറഞ്ഞു. യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ സന്ദര്‍ശനത്തിനായി കൊണ്ടു വരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് കേരളത്തില്‍ ഓണമായതിനാല്‍ കുടുംബാംഗങ്ങളെ ദുബായില്‍ കൊണ്ടുവരാനും ഓണം ഇവിടെ ആഘോഷിക്കാന്‍ കഴിയുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. കൂടാതെ യൂറോപ്പിലും ഇതേസമയം വേനലവധി തുടങ്ങുന്നതും പുതിയ മാറ്റങ്ങള്‍ക്ക് ഗുണം ചെയ്യും.
ALSO READ:ദുബായ് പോലീസിനെ ആവേശത്തിലാഴ്ത്തി ഷെയ്ഖ് ഹംദാന്റെ ഈദ് സന്ദേശം
ഈ വര്‍ഷം ആദ്യ പകുതിയില്‍ തന്നെ 32.8 മില്യണ്‍ യാത്രക്കാരാണ് ദുബായ് എയര്‍പോര്‍ട്ടില്‍ എത്തിയത്.
Post Your Comments